‘പതിവില്ലാതെ അച്ഛൻ എന്നോട് ഒരു കാര്യം ആവശ്യപ്പെട്ടു, അറിഞ്ഞില്ല അന്ന് അച്ഛന്റെ അവസാന പിറന്നാൾ ആയിരുന്നെന്ന്’; ഇന്നും കൂടെയില്ലെന്ന് വിശ്വസിക്കാനാവുന്നില്ല | Abhirami Suresh Shares Emotional Video Viral

Abhirami Suresh Shares Emotional Video Viral Malayalam :ചലച്ചിത്രതാരവും ഗായികയും സംഗീതസംവിധായകയുമൊക്കെയാണ് അഭിരാമി സുരേഷ്. ഗായികയായ അമൃത സുരേഷിന്റെ അനിയത്തികൂടിയാണ് താരം. അഭിരാമി ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ ആരാധകരുടെ കണ്ണ് നനയിക്കുന്നത്. തന്റെ അച്ഛൻ പിആർ സുരേഷിന്റെ വീഡിയോയാണ് അഭിരാമി സുരേഷ് പങ്കു വച്ചിരിക്കുന്നത്.

2023 ലാണ് അച്ഛൻ അഭിരാമിയെ വിട്ടു പോയത്. അച്ഛന്റെ നഷ്ടപ്പെടൽ താരത്തിന് വലിയൊരു വേദനയായിരുന്നു. ഇപ്പോൾ അച്ഛന്റെ അവസാനത്തെ പിറന്നാൾ ആഘോഷ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. ഭാര്യയോടും മക്കളോടും പേരക്കുട്ടികളോടുമൊ പ്പം നിന്ന് സന്തോഷമായി കേക്ക് മുറിക്കുന്ന അച്ഛന്റെ വീഡിയോയാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ടു പെൺമക്കളും അച്ഛന് ഉമ്മ കൊടുക്കുന്നതും വീഡിയോയിൽ ഉണ്ട്. ഇരുവരുടെയും ജീവിതത്തിലെ പ്രധാന വ്യക്തിത്വമായിരുന്നു അച്ഛൻ.

Abhirami Suresh Shares Emotional Video Viral
Abhirami Suresh Shares Emotional Video Viral

അച്ഛൻ അവരോടൊപ്പം ഉണ്ടായിരുന്ന അവസാന പിറന്നാൾ വീഡിയോ പങ്കുവെക്കുകയാണ് താരം .പതിവില്ലാതെ അച്ഛൻ അഭിരാമിയോട് കുറച്ച് നോൺവെജ് വിഭവങ്ങൾ ഒക്കെ പാചകം ചെയ്യാൻ പറഞ്ഞു. ഒരുപാട് സന്തോഷത്തിലായിരുന്നു അന്ന് അച്ഛൻ. അച്ഛൻ ഇല്ലെന്ന് വിശ്വസിക്കാൻ ആകുന്നില്ല എന്നാണ് താരം ഫേസ്ബുക്കിൽ കുറിച്ചത്. ഫ്‌ളൂട്ട് (ഓടക്കുഴൽ) പ്ലെയർ ആയിരുന്ന പി ആർ സുരേഷ് 2023 ഏപ്രിൽ 19നാണ് ലോകത്തോട് വിട പറഞ്ഞത്.ഒരു സ്ട്രോക്കിനെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

“ഞങ്ങളുടെ പ്രിയപ്പെട്ട അച്ഛൻ ഇപ്പോൾ ദൈവത്തിനൊപ്പം” ആണ് എന്ന് കുറിച്ചു കൊണ്ടാണ് അമൃത സുരേഷ് അന്ന് അച്ഛന്റെ മരണവിവരം ജനങ്ങളെ അറിയിച്ചത്.അച്ഛനില്ലാത്ത വേദനയിലാണ് ഇന്ന് താരം. ഏഷ്യാനെറ്റ്‌ പ്രക്ഷേപണം ചെയ്തിരുന്ന ഹലോ കുട്ടിച്ചാത്തൻ എന്ന പരമ്പരയിലൂടെയാണ് അഭിരാമി സുരേഷ് അഭിനയരംഗത്തേക്ക് പ്രേവേശിച്ചത്. അമൃതംഗമയ എന്ന മ്യൂസിക് ബാന്റിന്റെ പ്രധാന ശബ്ദവുമാണ് അഭിരാമി. അമൃതയുടെയും അഭിരാമിയുടെയും വിശേഷങ്ങൾ കേൾക്കാൻ താല്പര്യം പ്രകടിപ്പിക്കുന്നവരാണ് ആരാധകർ.അഭിരാമിയുടെ പുതിയ പോസ്റ്റ്‌ ആരാധകരുടെയും കണ്ണ് നനയിക്കുന്നു. Abhirami Suresh Shares Emotional Video Viral

Comments are closed.