നടുവേദന മാറാനും നിറം വെക്കാനും കിടിലൻ മാർഗം; ഉലുവ ഇങ്ങനെ കഴിച്ചു നോക്കൂ; 1 സ്പൂൺ വീതം കഴിച്ചാൽ ഞെട്ടിക്കും ഗുണം; എന്തായാലും നിങ്ങൾ അറിഞ്ഞിരിക്കണം..!! | Healthy Homemade Uluva Lehyam Recipe
Homemade Uluva Lehyam Recipe : ഇന്ന് പ്രായഭേദമന്യേ മിക്ക ആളുകളും അനുഭവിക്കുന്ന പ്രശ്നങ്ങളാണ് കൈകാൽ വേദന, മുടികൊഴിച്ചിൽ പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ. അത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായി ഉപയോഗിക്കാവുന്ന വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു ഉലുവ ലേഹ്യത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു റെസിപ്പി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ 800 ഗ്രാം അളവിൽ ഉലുവ, മധുരത്തിന്
ആവശ്യമായ പനംചക്കര, നാല് ടീസ്പൂൺ നെയ്യ്, തേങ്ങയുടെ ഒന്നാം പാൽ ഒരു ലിറ്റർ, തേങ്ങയുടെ രണ്ടാം പാൽ രണ്ട് ലിറ്റർ, ജീരകം, കുരുമുളക്, മഞ്ഞൾപൊടി എന്നിവയെല്ലാമാണ്. ആദ്യം തന്നെ ലേഹ്യം തയ്യാറാക്കാൻ ആവശ്യമായ ഉലുവ നല്ലതുപോലെ കഴുകി ആറ് മണിക്കൂർ വെള്ളത്തിൽ കുതിരാനായി ഇടണം. നന്നായി കുതിർന്നുവന്ന ഉലുവ അതേ വെള്ളമൊഴിച്ച് കുക്കറിലിട്ട് 4 വിസിൽ വരുന്നതു വരെ അടിച്ചെടുക്കുക.
ഉലുവ കുക്കറിലേക്ക് ഇടുന്ന സമയത്ത് അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ കുരുമുളകും, മഞ്ഞൾപൊടിയും കൂടി ചേർക്കണം. വിസിൽ പോയതിനു ശേഷം കുക്കർ തുറന്ന് അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ജീരകം കൂടി ചേർത്ത് മിക്സ് ചെയ്യുക. ഈയൊരു കൂട്ട് കുറേശ്ശെയായി ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം. ഈയൊരു സമയത്ത് മധുരത്തിന് ആവശ്യമായ പനംചക്കര വെള്ളമൊഴിച്ച് പാനിയാക്കി
മാറ്റിവയ്ക്കുക. അരച്ചുവെച്ച ഉലുവയുടെ കൂട്ട് ഒരു ഉരുളിയിൽ അല്പം നെയ്യൊഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് ഒഴിച്ച് കൊടുക്കുക. ഉലുവ നല്ലതുപോലെ നെയ്യിനോടൊപ്പം മിക്സായി വരുമ്പോൾ അതിലേക്ക് തേങ്ങയുടെ രണ്ടാം പാൽ ഒഴിച്ച് തിളപ്പിച്ച് എടുക്കണം. ഇത് നന്നായി കുറുകിവരുമ്പോൾ ഒന്നാം പാൽ കൂടി ഒഴിച്ച് നന്നായി കുറുക്കി എടുക്കണം. അത്യാവശ്യം കട്ടിയുള്ള പരുവത്തിലാണ് ഉലുവ ലേഹ്യം തയ്യാറാക്കി എടുക്കേണ്ടത്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Homemade Uluva Lehyam Recipe credit : Anithas Tastycorner
🌿 Homemade Uluva Lehyam Recipe
Ingredients:
- Fenugreek seeds (Uluva) – ½ cup
- Jaggery – 1 cup (adjust for sweetness)
- Ghee – 3 tbsp
- Dry ginger powder – 1 tsp
- Cumin seeds – 1 tsp
- Black pepper – ½ tsp
- Cardamom powder – ½ tsp
- Water – 2 cups
Method:
- Dry roast fenugreek seeds on low flame until golden brown and aromatic.
- Grind the roasted seeds into a fine powder.
- In a pan, melt jaggery with water to make a syrup.
- Add fenugreek powder, dry ginger, cumin, black pepper, and cardamom.
- Stir continuously on low heat until it thickens.
- Add ghee and mix well until it reaches a smooth lehyam (paste-like) consistency.
- Cool and store in a glass jar.
Usage:
Take 1 teaspoon daily in the morning on an empty stomach for best results.
Comments are closed.