റാഗി കഴിക്കാൻ മടിയുള്ളവർ ഇതുപോലെ തയ്യാറാക്കി കഴിക്കൂ; ഒരു തുള്ളി എണ്ണ വേണ്ട; അടിപൊളി സ്വാദാണ്; കഴിച്ചാൽ പാത്രം കാലിയാകുന്ന വഴി അറിയില്ല.!! | Special Ragi Halwa Recipe
Special Ragi Halwa Recipe : കുട്ടികളുള്ള വീടുകളിൽ എല്ലാ ദിവസവും എന്തെങ്കിലുമൊക്കെ സ്നാക്കായി തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ വറുത്തതും പൊരിച്ചതുമായ പലഹാരങ്ങൾ കുട്ടികൾക്ക് കൊടുക്കാൻ മിക്ക മാതാപിതാക്കൾക്കും വലിയ താല്പര്യം ഉണ്ടാകാറില്ല. അത്തരം സാഹചര്യങ്ങളിൽ കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ റാഗി ഉപയോഗിച്ച് തയ്യാറാക്കി എടുക്കാവുന്ന ഒരു രുചികരമായ പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം
തന്നെ ഒരു കപ്പ് അളവിൽ റാഗിയെടുത്ത് അത് നല്ലതുപോലെ കഴുകിയശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. അതേ അളവിൽ തന്നെ തേങ്ങ കൂടിയെടുത്ത് മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളവും ഒഴിച്ച് നല്ല രീതിയിൽ അരച്ചെടുക്കണം. അരച്ചെടുത്ത റാഗിയുടെ കൂട്ട് ഒരു അരിപ്പ ഉപയോഗിച്ച് അരിച്ച് മറ്റൊരു പാത്രത്തിലേക്ക് ഒഴിക്കാവുന്നതാണ്. അതിനുശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി
വരുമ്പോൾ അതിലേക്ക് അരിച്ചുവെച്ച റാഗി വെള്ളം ഒഴിച്ചു കൊടുക്കാം. ഒട്ടും തരി തരിപ്പില്ലാത്ത രീതിയിലാണ് പലഹാരം വേണ്ടത് എങ്കിൽ ഒരിക്കൽ കൂടി അരിച്ച ശേഷം റാഗി വെള്ളം പാനിലേക്ക് ഒഴിക്കുന്നതാണ് കൂടുതൽ നല്ലത്. അതോടൊപ്പം തന്നെ മധുരത്തിന് ആവശ്യമായ ശർക്കര പൊടി കൂടി ചേർത്തു കൊടുക്കാവുന്നതാണ്. റാഗിയുടെ കൂട്ടും ശർക്കര പൊടിയും നല്ല രീതിയിൽ കുറുകി സെറ്റായി തുടങ്ങുമ്പോൾ അതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ നെയ്യ് ഒഴിച്ചു കൊടുക്കുക. നെയ്യ് റാഗിയുടെ കൂട്ടിലേക്ക് മിക്സ് ആയി തുടങ്ങുമ്പോൾ ഏലക്കയും പഞ്ചസാരയും ചേർത്ത് പൊടിച്ചത് കൂടി ഒരു ടീസ്പൂൺ
അളവിൽ ചേർത്തു കൊടുക്കാവുന്നതാണ്. എല്ലാ ചേരുവകളും നല്ല രീതിയിൽ ഇളക്കി യോജിപ്പിച്ച് കുറുകി വന്നു കഴിഞ്ഞാൽ സ്റ്റവ് ഓഫ് ചെയ്യാം. ശേഷം നല്ല ഷേപ്പിൽ ഈയൊരു പലഹാരം മുറിച്ചെടുക്കാനായി ഒരു ബേക്കിങ് ട്രേയിലേക്ക് ഒഴിച്ചു കൊടുക്കാവുന്നതാണ്. ഇതൊന്ന് സെറ്റായി കിട്ടിക്കഴിഞ്ഞാൽ ഇഷ്ടമുള്ള ഷെയ്പ്പിൽ ആവശ്യാനുസരണം മുറിച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Special Ragi Halwa Recipe Credit : cook with shafee
🌾 Special Ragi Halwa Recipe
Ingredients
- Ragi flour (Finger millet flour) – 1 cup
- Ghee – 4 tbsp
- Jaggery – ¾ cup (adjust to taste)
- Water – 2 cups
- Milk – ½ cup (optional for richness)
- Cardamom powder – ½ tsp
- Cashews – 8–10
- Raisins – 1 tbsp
Method
- Roast Ragi:
In a heavy pan, heat 2 tbsp ghee and roast ragi flour on low flame for 6–8 minutes until aromatic. - Prepare Jaggery Syrup:
In another pan, dissolve jaggery in 2 cups of water. Strain to remove impurities. - Cook Ragi:
Slowly pour jaggery syrup into the roasted ragi, stirring continuously to avoid lumps. - Add Milk & Ghee:
Add milk (optional) and remaining ghee. Stir till mixture thickens and leaves the sides of the pan. - Flavor & Garnish:
Mix in cardamom powder, roasted cashews, and raisins. - Serve Warm:
Serve hot or warm. The texture should be smooth, glossy, and rich in flavor.
🌸 Tips
- You can replace jaggery with brown sugar for a lighter version.
- Add grated coconut for a Kerala-style twist.
- Adjust ghee to get a melt-in-the-mouth texture.
Comments are closed.