ചക്കക്കുരു വെറുതെ കളയല്ലേ; നല്ല സ്വാദേറും കട്ലെറ്റ് തയ്യാറാക്കാൻ ഇതുമാത്രം മതി; നാലുമണി ചായക്ക് ഇതുമതി..!! | Special Chakkakuru Cutlet

Special Chakkakuru Cutlet : ചക്കയുടെ സീസണായാൽ അതുപയോഗിച്ച് കറികളും തോരനും എന്നുവേണ്ട പഴുത്ത ചക്ക വരട്ടി വരെ സൂക്ഷിക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. പണ്ടുകാലങ്ങളിൽ ചക്കയിൽ നിന്നും ബാക്കി വരുന്ന ചക്കക്കുരു സൂക്ഷിച്ചുവെച്ച് അത് കറികളിലും തോരനിലും ചുട്ടുമെല്ലാം കഴിക്കുന്ന പതിവ് സ്ഥിരമായി ഉള്ളതായിരുന്നു. എന്നാൽ ഇന്ന് ചക്കക്കുരു വൃത്തിയാക്കുന്നതിന്റെ ബുദ്ധിമുട്ട് ആലോചിച്ച് എല്ലാവരും ചക്ക കഴിച്ചു കഴിഞ്ഞാൽ കുരു വെറുതെ കളയുന്ന പതിവായിരിക്കും ഉള്ളത്. എന്നാൽ ചക്കക്കുരു കളയാതെ നല്ല രുചികരമായ കട്ലേറ്റ് അതിൽനിന്നും എങ്ങിനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

Ingrediants

  • Jackfruit Seeds
  • Water
  • Garlic
  • Onion
  • Green Chilly
  • Coriander Leaf
  • Chiilypowder
  • Garam Masala
  • Salt
  • Rice Flour
  • Oil

ഈയൊരു രീതിയിൽ ചക്കക്കുരു കട്ലറ്റ് തയ്യാറാക്കാനായി ആദ്യം തന്നെ ചക്കക്കുരു നല്ല രീതിയിൽ കഴുകി വൃത്തിയാക്കി ഒരു കുക്കറിലേക്ക് ഇട്ടുകൊടുക്കുക. ചക്കക്കുരു വേവാൻ ആവശ്യമായ വെള്ളം കൂടി ഒഴിച്ച് ശേഷം കുക്കറിൽ രണ്ടോ മൂന്നോ വിസിൽ അടിപ്പിച്ച് എടുക്കുക. ചക്കക്കുരുവിന്റെ ചൂട് മാറിക്കഴിയുമ്പോൾ അതിന്റെ തോൽ എല്ലാം കളഞ്ഞ് വൃത്തിയാക്കി എടുക്കുക. വേവിച്ചുവെച്ച ചക്കക്കുരുവും രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളിയും മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ല രീതിയിൽ ക്രഷ് ചെയ്ത് എടുക്കുക.

ഒരു പാത്രത്തിലേക്ക് രണ്ടു വലിയ സവാള കനം കുറച്ച് നീളത്തിൽ അരിഞ്ഞ് ഇടുക. അതോടൊപ്പം എരിവിന് ആവശ്യമായ പച്ചമുളക് ഒരുപിടി അളവിൽ മല്ലിയില, കുറച്ച് മുളകുപൊടി, ഗരം മസാല ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം ക്രഷ് ചെയ്തു വച്ച ചക്കക്കുരുവിന്റെ കൂട്ട് അതോടൊപ്പം ചേർത്ത് ഇളക്കി യോജിപ്പിക്കുക. അവസാനമായി രണ്ട് ടേബിൾ സ്പൂൺ അളവിൽ അരിപ്പൊടി, കുറച്ചു വെള്ളം എന്നിവ കൂടി ചേർത്ത് മാവ് നല്ല രീതിയിൽ ഇളക്കി യോജിപ്പിച്ച് എടുക്കുക.

അടി കട്ടിയുള്ള ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് കട്ലേറ്റ് വറുത്തു കോരാൻ ആവശ്യമായ എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ വെട്ടിത്തിളച്ചു തുടങ്ങുമ്പോൾ തയ്യാറാക്കി വെച്ച മാവിൽ നിന്നും ഓരോ ഉരുള എടുത്ത് കട്ട്ലറ്റിന്റെ രൂപത്തിൽ വട്ടത്തിൽ പരത്തി എണ്ണയിലിട്ട് വറുത്തെടുക്കാവുന്നതാണ്. വീട്ടിൽ വെറുതെ കളയുന്ന ചക്കക്കുരു ഉണ്ടെങ്കിൽ ഒരുതവണയെങ്കിലും ഈ ഒരു പലഹാരം തയ്യാറാക്കി നോക്കാവുന്നതാണ്. വളരെ രുചികരമായ ഒരു കട്ലറ്റ് തന്നെയായിരിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credits : Malappuram Vlogs by Ayishu

🌟 Special Chakkakuru Cutlet Recipe 🌟

📝 Ingredients:

For the Filling:

  • Chakkakuru (Jackfruit seeds) – 1.5 cups (boiled and peeled)
  • Potatoes – 2 medium (boiled and mashed)
  • Onion – 1 large (finely chopped)
  • Green chilies – 2 (finely chopped)
  • Ginger-garlic paste – 1 tsp
  • Turmeric powder – ¼ tsp
  • Red chili powder – 1 tsp
  • Garam masala – 1 tsp
  • Black pepper powder – ½ tsp
  • Curry leaves – 1 sprig (finely chopped)
  • Coriander leaves – 2 tbsp (chopped)
  • Salt – to taste
  • Oil – for sautéing

For Coating & Frying:

  • Maida (all-purpose flour) – 2 tbsp
  • Water – 3-4 tbsp (to make a thin slurry)
  • Bread crumbs – 1 cup
  • Oil – for deep frying or shallow frying

🔪 Preparation Steps:

1. Prep the Seeds:

  • Boil jackfruit seeds until soft (15–20 mins).
  • Remove the white outer skin and mash or finely grind the seeds.

2. Make the Filling:

  • Heat 2 tbsp oil in a pan.
  • Add chopped onions, green chilies, ginger-garlic paste, and curry leaves.
  • Sauté till onions are golden.
  • Add turmeric, chili powder, garam masala, pepper powder, and salt.
  • Add mashed jackfruit seeds and mashed potatoes.
  • Mix well and cook for a few minutes until the mix becomes dry.
  • Add chopped coriander leaves and mix.
  • Let the mixture cool.

3. Shape the Cutlets:

  • Take small portions and shape into round, oval, or heart-shaped cutlets.

4. Coat the Cutlets:

  • Mix maida with water to form a thin slurry.
  • Dip each cutlet into the slurry, then coat with breadcrumbs.

5. Fry the Cutlets:

  • Heat oil in a pan (deep or shallow as preferred).
  • Fry the cutlets till golden brown on both sides.
  • Drain on paper towels.

🍽️ Serving Suggestions:

  • Serve hot with tomato ketchup, green chutney, or onion salad.
  • Pairs beautifully with evening tea or as a starter for Kerala meals.

💡 Tips:

  • Add grated carrot or beetroot for extra color and nutrition.
  • You can make a non-veg version by adding minced chicken or beef.
  • Leftover filling can be used for sandwiches or stuffed parathas.

Also Read : നേന്ത്രപ്പഴവും മുളക്പൊടിയും ഇട്ട് മിക്സ്‌ ചെയ്ത് നോക്കൂ; ആരെയും കൊതിപ്പിക്കും വിഭവം തയ്യാർ; എന്റമ്മോ വായിൽ കപ്പലോടും രുചി.

Comments are closed.