കറ്റാർവാഴ തഴച്ചുവളരാൻ ഇനി ഈ മാർഗം പരീക്ഷിക്കൂ; ഇനി തിങ്ങി നിറഞ്ഞു വളരും; വാടിപ്പോകുന്നു എന്ന പരാതിക്ക് വിരാമം..!! | Aloe Vera Cultivation And Care Tip

Aloe Vera Cultivation And Care Tip : മിക്ക വീടുകളിലും കണ്ടു വരുന്ന ഒരു ചെടിയാണ് കറ്റാർവാഴ. എണ്ണ കാച്ചാനും മറ്റുമായി നിരവധി ഉപയോഗങ്ങൾക്ക് വേണ്ടി കറ്റാർവാഴ ഉപയോഗപ്പെടുത്തുന്നുണ്ട് . എന്നാൽ മിക്കപ്പോഴും കറ്റാർവാഴ നട്ട ശേഷം അത് ആവശ്യത്തിന് വണ്ണത്തിൽ വളരാറില്ല എന്നതാണ് പലരുടെയും പരാതി. അതിനുള്ള ചില പരിഹാര മാർഗങ്ങൾ അറിഞ്ഞിരിക്കാം.

കറ്റാർവാഴ നടുന്നതിന് മുൻപായി ചക്ക പോലുള്ള സാധനങ്ങളുടെ വേസ്റ്റ് ഉണക്കി അത് പോട്ടിൽ നിറച്ച ശേഷം മണ്ണ് ഇട്ട് ചെടി നടുകയാണെങ്കിൽ കറ്റാർവാഴയ്ക്ക് കൂടുതൽ വളർച്ച ഉണ്ടാകുന്നതാണ്. അതോടൊപ്പം തന്നെ കുറച്ച് ഉള്ളിത്തോല് കൂടി മണ്ണിൽ ചേർത്ത് നൽകാവുന്നതാണ്. അടുക്കളയിലെ വേസ്റ്റ്, ഉമിക്കരി എന്നിവയും കറ്റാർവാഴ നട്ട പോട്ടിൽ മണ്ണിളക്കി ഇട്ട് നൽകിയാൽ അത് ചെടി തഴച്ചു വളരാനായി സഹായിക്കുന്നതാണ്.

ചെടി നന്നായി തഴച്ച് വളർന്നു കഴിഞ്ഞാൽ അതിന്റെ നടുക്ക് ഭാഗത്തായി കാണുന്ന ഇളം തൂമ്പ് കട്ട് ചെയ്ത് മാറ്റി നടാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി ഉള്ള ഇലകൾ നല്ലതുപോലെ കട്ടിയിൽ വളരുകയും. മുറിച്ചു മാറ്റിയ തൂമ്പ് മറ്റൊരു ചെടിയിൽ വച്ച് പിടിപ്പിക്കുകയും ചെയ്യാം. അത്യാവശ്യം നല്ല രീതിയിൽ മണ്ണിലേക്ക് ആഴ്ന്നു പിടിച്ച ചെടിയാണെങ്കിൽ അതിന്റെ അടി ഭാഗത്തെ വേര് മുറിച്ച് മാറ്റാവുന്നതാണ്. മിക്കപ്പോഴും ഇത്തരം വേരുകളിൽ തന്നെ ചെറിയ തണ്ടുകൾ മുളച്ചു തുടങ്ങിയിട്ടുണ്ടാകും.

മുറിച്ചു മാറ്റിയ വേര് മറ്റൊരു പോട്ടിൽ വച്ച് പിടിപ്പിച്ചും കറ്റാർവാഴ വളർത്തിയെടുക്കാവുന്നതാണ്. മുകളിൽ പറഞ്ഞ ഏത് രീതിയിലുള്ള വളം ഉപയോഗിക്കുമ്പോഴും ചെടിക്ക് ആവശ്യത്തിന് വെള്ളം നൽകാനായി ശ്രദ്ധിക്കണം. ഇത്തരത്തിൽ വളരെ ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ തന്നെ നിങ്ങൾക്കും ഗ്രോ ബാഗിലോ അല്ലെങ്കിൽ ചട്ടിയിലോ കറ്റാർവാഴ നല്ല കട്ടിയിൽ തന്നെ വളർത്തിയെടുക്കാനായി സാധിക്കും. Aloe Vera Cultivation And Care Tip Credit : POPPY HAPPY VLOGS

Aloe Vera Cultivation Tips:

  1. Soil: Use well-draining, sandy or cactus potting mix. Aloe Vera hates soggy roots.
  2. Light: Place the plant in bright, indirect sunlight. It can tolerate some direct sun but avoid harsh midday sun to prevent leaf burn.
  3. Watering: Water deeply but infrequently. Let the soil dry out completely between waterings — about every 3 weeks. Overwatering causes root rot.
  4. Temperature: Aloe Vera thrives in temperatures between 55°F and 80°F (13°C – 27°C). Protect from frost.
  5. Container: Use a pot with drainage holes to avoid waterlogging.
  6. Propagation: Aloe Vera produces offsets (“pups”) that can be separated and replanted once they are a few inches tall.

Aloe Vera Care Tips:

  • Fertilizing: Feed with a balanced, diluted fertilizer once in the spring and again in summer.
  • Pests: Watch for mealybugs or aphids and treat with insecticidal soap if needed.
  • Pruning: Remove any dead or damaged leaves to keep the plant healthy.
  • Harvesting: Use a sharp knife to cut mature, thick leaves from the base. Let the yellow sap drain out before using the gel inside.

Also Read : കുരുമുളക് ഇനി എളുപ്പം പടർന്നു പന്തലിച്ച ഇങ്ങനെ ചെയ്താൽ മതി; ഒരൊറ്റ തിരിയിൽ ആയിര കണക്കിന് കുരുമുളക് കിട്ടും; ഈ ഒരു സൂത്രം ഒന്ന് പരീക്ഷിക്കൂ.

Comments are closed.