വെറും 10 മിനുട്ടിൽ ചൂട് ഇടിയപ്പം ഉണ്ടാക്കാം; ഏത് അരിപ്പൊടി ആണേലും വെള്ളം ഇങ്ങനെ ചേർത്ത് കുഴക്കോ; സോഫ്‌റ്റും രുചികരവുമായ ഇടിയപ്പം..!! | To Make Perfect Soft Idiyappam Recipe

To Make Perfect Soft Idiyappam Recipe : പണ്ടു കാലം തൊട്ടു തന്നെ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള പലഹാരങ്ങളിൽ ഒന്നായിരിക്കും ഇടിയപ്പം. എന്നാൽ ഇടിയപ്പം തയ്യാറാക്കുമ്പോൾ മിക്കപ്പോഴും അത് കൂടുതൽ ബലം വന്നാൽ കൂടുതൽ രുചി കിട്ടാറില്ല. ഇടിയപ്പം നല്ല സോഫ്റ്റ് ആയി കിട്ടാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ എടുക്കുന്ന പൊടിയുടെ അളവിനനുസരിച്ച്

വെള്ളമെടുത്ത് ഒരു പാത്രത്തിൽ നല്ലതുപോലെ തിളപ്പിക്കാനായി വയ്ക്കുക. വെള്ളം കൂടുതൽ ചൂട് ആക്കേണ്ട ആവശ്യമില്ല. അതിലേക്ക് ഇടിയപ്പത്തിന് ആവശ്യമായ ഉപ്പു കൂടി ഇട്ടു വേണം വെള്ളം തിളപ്പിച്ചെടുക്കാൻ. വെള്ളം കൂടുതൽ വെട്ടി തിളക്കേണ്ട ആവശ്യമല്ല. വെള്ളം മീഡിയം രീതിയിൽ തിളച്ച് ചെറിയ കുമിളകൾ വന്നു തുടങ്ങുമ്പോൾ സ്റ്റവ് ഓഫ്‌ ചെയ്യാവുന്നതാണ്. ശേഷം വായ് വട്ടമുള്ള മറ്റൊരു പാത്രമെടുത്ത് അതിലേക്ക്

അരിപ്പൊടി ഇട്ട് കൊടുക്കുക. തയ്യാറാക്കിവെച്ച വെള്ളം കുറേശ്ശെയായി മാവിലേക്ക് ചേർത്ത് കട്ടകളില്ലാത്ത രീതിയിൽ കുഴച്ചെടുക്കുക. മാവ് ഒന്ന് ചൂടാറാനായി മാറ്റി വക്കാം. നല്ല ലൂസ് ആയ പരുവത്തിലാണ് മാവ് വേണ്ടത്. അതല്ലെങ്കിൽ ഇടിയപ്പം ഉണ്ടാക്കുമ്പോൾ കട്ടിയായി പോകാനുള്ള സാധ്യതയുണ്ട്. ശേഷം ഇടിയപ്പം ഉണ്ടാക്കിയെടുക്കുന്നതിന് ആവശ്യമായ വെള്ളം ആവി കയറ്റാനായി വക്കുക. പാത്രത്തിൽ നിന്നും നല്ല

രീതിയിൽ ആവി വന്നു തുടങ്ങുമ്പോൾ ഇടിയപ്പത്തിന്റെ പാത്രമെടുത്ത് അതിൽ അച്ചിട്ട് കൊടുക്കുക. ശേഷം ഉള്ളിലായി അല്പം എണ്ണ കൂടി തടവി കൊടുക്കാവുന്നതാണ്. ശേഷം തയ്യാറാക്കി വച്ച മാവ് പാത്രത്തിൽ ഫിൽ ചെയ്ത് പ്രസ്സ് ചെയ്ത് കൊടുക്കുക. 5 മുതൽ 8 മിനിറ്റ് നേരം ആവി കയറ്റുമ്പോൾ തന്നെ നല്ല സോഫ്റ്റ്‌ ഇടിയപ്പം കിട്ടുന്നതാണ്. ശേഷം നല്ല ചൂട് കടല കറി അല്ലെങ്കിൽ എഗ്ഗ് റോസ്റ്റിനൊപ്പം ഇടിയപ്പം സെർവ് ചെയ്യാവുന്നതാണ്. വിശദമായി മനസിലാക്കാൻ വീഡിയോ കാണാവുന്നതാണ്. To Make Perfect Soft Idiyappam Recipe Credit : Rana’s Home

🍚 Perfect Soft Idiyappam Recipe

📝 Ingredients:

  • Rice flour – 1 cup (fine and roasted)
  • Water – 1 to 1¼ cups (hot boiling)
  • Salt – ¼ tsp
  • Oil – 1 tsp (optional, for softness)
  • Grated coconut – 2–3 tbsp (optional topping)

🔪 Instructions:

  1. Boil Water:
    Boil water until it reaches a full rolling boil. Add salt and oil.
  2. Make Dough:
    Place roasted rice flour in a mixing bowl. Pour boiling water little by little and mix with a spoon or spatula.
    Once warm enough, knead with your hands into a soft, non-sticky dough.
  3. Grease the Idiyappam Press:
    Use a traditional idiyappam maker or a murukku press with fine holes. Grease it lightly and fill it with dough.
  4. Press into Idli Plates:
    Press spirals of dough into greased idli plates or banana leaves. Sprinkle grated coconut on top if desired.
  5. Steam Cook:
    Steam in an idli steamer or pressure cooker (without whistle) for 8–10 minutes on medium heat.
  6. Serve Hot:
    Serve with sweetened coconut milk, vegetable stew, egg curry, or kadala curry.

Tips for Soft Idiyappam:

  • Use fine rice flour specially made for idiyappam (or roast store-bought flour lightly).
  • Water must be boiling hot for a soft, pliable dough.
  • Don’t over-steam – remove as soon as cooked.
  • Add a tsp of ghee or coconut oil to the dough for extra softness.

Also Read : ആരും കൊതിക്കും ബേക്കറി വിഭവം; ചില്ലു ഭരണികളിലെ മുട്ട ബിസ്ക്കറ്റ്; ഇനി ഇവ വീട്ടിലെ ദോശക്കല്ലിൽ ഉണ്ടാക്കാം; ഇനി ബേക്കറിയെ ആശ്രയിക്കേണ്ട.

Comments are closed.