
അടിപൊളി സ്വാദിൽ മുട്ട കുറുമ തയ്യാറാക്കി; ഇനി ഉള്ളി വഴറ്റി സമയം കളയണ്ട; ഈ രീതിയിൽ ഒന്ന് ഉണ്ടാക്കി നോക്കൂ; പത്തിരിക്കും കിടിലം..!! | Tasty Perfect Mutta Kurma Recipe
Tasty Perfect Mutta Kurma Recipe : ചപ്പാത്തി, പത്തിരി പോലുള്ള പലഹാരങ്ങളോടൊപ്പം ഏറ്റവും രുചികരമായി വിളമ്പാവുന്ന ഒരു കറിയാണ് മുട്ടക്കറി. പല രീതികളിൽ മുട്ടക്കറി തയ്യാറാക്കാൻ സാധിക്കുമെങ്കിലും നല്ല രുചിയോടു കൂടി വിളമ്പാവുന്ന ഒന്നാണ് മുട്ട കുറുമ. കിടിലൻ രുചിയിൽ മുട്ട കുറുമ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. മുട്ട കുറുമ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ പുഴുങ്ങിവച്ച മുട്ട നാലു മുതൽ
അഞ്ചെണ്ണം വരെ തോട് കളഞ്ഞ് വൃത്തിയാക്കിയത്, സവാള മൂന്നെണ്ണം കനം കുറച്ച് നീളത്തിൽ അരിഞ്ഞെടുത്തത്, ഒരു പച്ചമുളക് നെടുകെ കീറിയത്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില, ഒരു തക്കാളി നാലായി മുറിച്ചത്, മഞ്ഞൾപൊടി, കുരുമുളകുപൊടി, മല്ലിപ്പൊടി, തേങ്ങാപ്പാൽ, ഉപ്പ്, എണ്ണ, കടുക് ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക്
എണ്ണയൊഴിച്ചു കൊടുക്കുക. എണ്ണ നന്നായി ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് കടുകും കറിവേപ്പിലയും ഇട്ട് പൊട്ടിച്ചെടുക്കുക. ശേഷം സവാള കൂടി ചേർത്തു കൊടുക്കണം. സവാള എണ്ണയിൽ കിടന്ന് നന്നായി വഴണ്ട് തുടങ്ങുമ്പോൾ അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഇളക്കി കൊടുക്കുക. അതോടൊപ്പം തന്നെ തക്കാളി കൂടി ചേർത്ത് കുറച്ചുനേരം അടച്ചുവെച്ച് വേവിക്കാം. എല്ലാ ചേരുവകളും നന്നായി വെന്ത് എണ്ണ ഇറങ്ങി തുടങ്ങുമ്പോൾ അതിലേക്ക് പൊടികൾ ചേർത്ത് കൊടുക്കാവുന്നതാണ്.
എരുവിന് ആവശ്യമായ കുരുമുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് ഉള്ളി നല്ലതുപോലെ വഴറ്റുക. ഈയൊരു സമയത്ത് തന്നെ ആവശ്യത്തിന് ഉപ്പു കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. പൊടികളുടെ പച്ചമണം പോയി തുടങ്ങുമ്പോൾ അതിലേക്ക് തേങ്ങാപ്പാൽ ഒഴിച്ചു കൊടുക്കുക. തേങ്ങാപ്പാൽ തിളച്ച് ഒന്ന് സെറ്റായി തുടങ്ങുമ്പോൾ പുഴുങ്ങി വെച്ച മുട്ട കറിയിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Tasty Perfect Mutta Kurma Recipe Credit : shifu world
🍛 Tasty Perfect Mutta Kurma Recipe (South Indian Style)
🥚 Ingredients:
For the kurma:
- Eggs – 4 to 6 (boiled and peeled)
- Onion – 2 medium (sliced thin)
- Tomato – 1 large (chopped)
- Green chilies – 2 (slit)
- Ginger-garlic paste – 1 tbsp
- Turmeric powder – ¼ tsp
- Coriander powder – 1½ tsp
- Garam masala – ½ tsp
- Fennel seeds – ½ tsp
- Curry leaves – a few
- Oil – 2 tbsp
- Salt – to taste
- Water – as needed
To grind (coconut paste):
- Grated coconut – ½ cup
- Cashew nuts – 5 to 6 (optional, for richness)
- Fennel seeds – ½ tsp
- Poppy seeds – ½ tsp (optional)
- Green chili – 1 (adjust to spice level)
- Water – enough to make a smooth paste
👩🍳 Instructions:
- Boil the eggs, peel, and set aside. Lightly slit them for flavor absorption (optional).
- Grind the coconut, cashew nuts, fennel, poppy seeds, and green chili into a smooth paste. Keep aside.
- In a pan, heat oil. Add fennel seeds and curry leaves. Sauté sliced onions until golden brown.
- Add green chilies, ginger-garlic paste. Sauté until raw smell goes.
- Add tomatoes and cook until soft.
- Mix in turmeric, coriander powder, and salt. Cook for 1–2 minutes.
- Add the ground coconut paste. Cook on low heat for 5–6 minutes, stirring often.
- Add water to adjust the consistency. Simmer for 5 more minutes.
- Gently drop in the boiled eggs. Simmer for another 5 minutes. Sprinkle garam masala and mix gently.
- Garnish with fresh coriander leaves (optional). Serve hot.
🍽️ Best served with:
Appam, Idiyappam, Kerala Parotta, Chapati, or even plain rice.
Comments are closed.