
ബാക്കി വരുന്ന കഞ്ഞിവെള്ളം കളയുകയാണോ പതിവ്; എന്നാൽ ഇതൊന്ന് മതി രുചികരമായ ഹൽവ തയ്യാറാക്കാൻ; കഞ്ഞിവെള്ളം ഇങ്ങനെ തയ്യാറാക്കൂ..!! | Special Halwa Using Kanjivellam
Special Halwa Using Kanjivellam : നമ്മുടെയെല്ലാം വീടുകളിൽ ദിവസവും ചോറ് വെച്ച് കഴിഞ്ഞാൽ ബാക്കി വരുന്ന കഞ്ഞിവെള്ളം വെറുതെ കളയുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ ഈയൊരു കഞ്ഞിവെള്ളം ഉപയോഗപ്പെടുത്തി കടകളിൽ നിന്നും വാങ്ങുന്നതിനേക്കാൾ രുചികരമായ ഹൽവ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാനായി സാധിക്കും. അത് എങ്ങനെയാണെന്നും ആവശ്യമായ ചേരുവകൾ എന്തെല്ലാമാണെന്നും വിശദമായി മനസ്സിലാക്കാം.
Ingredients
- 2 cups kanjivellam (starch water from boiled rice)
- 1/2 cup rice flour or wheat flour
- 1/2 cup jaggery (adjust to taste)
- 2 tbsp grated coconut (optional)
- 2 tbsp ghee
കഞ്ഞിവെള്ളം ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ ഹൽവയുടെ പ്രധാന ചേരുവകൾ കഞ്ഞിവെള്ളവും, അരിപ്പൊടിയും തന്നെയാണ്. അതോടൊപ്പം ആവശ്യമായിട്ടുള്ള മറ്റു ചേരുവകൾ മധുരത്തിന് ആവശ്യമായ അത്രയും ശർക്കര പാനി, ഹൽവയിലേക്ക് ചേർത്തു കൊടുക്കുന്നതിന് ആവശ്യമായ നെയ്യ്, ഒരു പിടി അളവിൽ അണ്ടിപ്പരിപ്പും, തേങ്ങാക്കൊത്തും. തയ്യാറാക്കി എടുക്കുന്ന രീതി നോക്കാം. കഞ്ഞിവെള്ളം ഊറാനായി മാറ്റിവയ്ക്കുമ്പോൾ അതിന്റെ മുകളിൽ കാണുന്ന ഒട്ടും കട്ടിയില്ലാത്ത ഭാഗം അരിച്ചെടുത്ത് മാറ്റിവെക്കുക. ശേഷം അത്യാവശ്യം നന്നായി കുറുകി കട്ടി ആയിട്ടുള്ള കഞ്ഞി വെള്ളത്തിലേക്ക് ഒരു കപ്പ് അളവിൽ അരിപ്പൊടി കൂടി ചേർത്ത് ഒട്ടും കട്ടകളില്ലാത്ത രീതിയിൽ ഇളക്കി യോജിപ്പിച്ച് എടുക്കുക.
Special Halwa Using Kanjivellam
അടുത്തതായി ശർക്കരപ്പാനി തയ്യാറാക്കാൻ രണ്ടോ, മൂന്നോ അച്ച് ശർക്കരയും, ആവശ്യത്തിന് വെള്ളവും ഒഴിച്ച് അടി കട്ടിയുള്ള ഒരു പാത്രത്തിൽ തിളപ്പിക്കാനായി വയ്ക്കുക. ശർക്കര പാനി റെഡിയായി കഴിഞ്ഞാൽ അത് അരിച്ചെടുത്ത് മാറ്റിവയ്ക്കാം. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ നെയ്യ് ഒഴിച്ചു കൊടുക്കുക. നെയ്യ് ചൂടായി വരുമ്പോൾ അതിലേക്ക് ആദ്യം അണ്ടിപ്പരിപ്പിട്ട് വറുത്തെടുത്ത് മാറ്റിവയ്ക്കുക. ശേഷം തേങ്ങാക്കൊത്ത് കൂടി വറുത്തെടുത്ത് മാറ്റിവയ്ക്കാം.
അതേ പാനിലേക്ക് തയ്യാറാക്കി വെച്ച അരിപ്പൊടിയുടെ കൂട്ട് ഒഴിച്ച് നല്ലതുപോലെ കുറുക്കി എടുക്കണം. അരിപ്പൊടിയുടെ കൂട്ട് തിളച്ച് വെള്ളം വലിഞ്ഞു തുടങ്ങുമ്പോൾ അതിലേക്ക് ശർക്കരപ്പാനി ചേർത്ത് കൊടുക്കാവുന്നതാണ്. ശേഷം കുറേശ്ശെയായി നെയ്യ് തൂവി കൊടുക്കുക. ഹൽവ അത്യാവിശ്യം കട്ടിയുള്ള പരുവത്തിലേക്ക് വന്നു കഴിഞ്ഞാൽ തേങ്ങാക്കൊത്ത് ചേർത്ത് സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. ഒരു വട്ടത്തിലുള്ള പ്ലേറ്റോ അല്ലെങ്കിൽ ഒരു ബേക്കിംഗ് ട്രേ എടുത്ത് അതിൽ അല്പം നെയ്യും അണ്ടിപ്പരിപ്പും ഇട്ട് മുകളിലായി ഹൽവ സെറ്റ് ചെയ്യാനായി വയ്ക്കാവുന്നതാണ്. നല്ല രുചികരമായ ഈ ഒരു ഹൽവ തയ്യാറാക്കുന്നത് വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Special Halwa Using Kanjivellam Video Credits : Malappuram Vlogs by Ayishu
🌾 What is Special Halwa Using Kanjivellam?
Special Halwa Using Kanjivellam is a unique traditional sweet dish made using kanjivellam—the leftover starchy water from cooked rice (often discarded in many homes). Instead of wasting it, this halwa turns it into a delicious and nutritious dessert by combining it with ingredients like jaggery, rice flour, ghee, and cardamom.
🟤 Why It’s Special:
- Eco-friendly: Uses leftover rice water (zero waste)
- Healthy: Jaggery and rice starch provide energy
- Traditional: Inspired by Kerala’s age-old food practices
- Tasty: Soft, melt-in-the-mouth texture with a rich aroma of ghee and cardamom
This halwa is especially popular in rural households where no part of food is wasted, and it brings a nostalgic taste of Kerala’s humble yet wise cooking methods.
Comments are closed.