
നേന്ത്രപ്പഴം കൊണ്ട് ഒരു മധുരിക്കും വിഭവം ആയാലോ; എണ്ണ ഒട്ടും ഇല്ലാതെ രുചിയേറും പലഹാരം; ഒരിക്കലെങ്കിലും ഉണ്ടാക്കി കഴിച്ചു നോക്കൂ..!! | Pazham Kalathappam Easy Recipe
Pazham Kalathappam Easy Recipe : പണ്ടുകാലം തൊട്ടുതന്നെ നമ്മുടെ നാട്ടിൽ ഉണ്ടാകാറുള്ള നാടൻ വിഭവങ്ങളിൽ ഉൾപ്പെടുന്ന ഒരു പലഹാരമാണ് കലത്തപ്പം. പല സ്ഥലങ്ങളിലും പല രീതിയിലാണ് കലത്തപ്പം തയ്യാറാക്കുന്നത് എങ്കിലും രുചിയുടെ കാര്യത്തിൽ കലത്തപ്പം മുൻപന്തിയിൽ തന്നെ സ്ഥാനം പിടിച്ചിരിക്കുന്നു. വളരെ രുചികരമായി എന്നാൽ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന കുഞ്ഞൻ കലത്തപ്പത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
ഈയൊരു രീതിയിൽ കലത്തപ്പം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ പച്ചരി കഴുകി വൃത്തിയാക്കി മൂന്ന് മുതൽ നാലു മണിക്കൂർ നേരം വരെ കുതിർത്താനായി വെച്ചത്, ഒരു നേന്ത്രപ്പഴം തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്തത്, ചെറിയ ഉള്ളി വട്ടത്തിൽ കനം കുറച്ച് അരിഞ്ഞെടുത്തത്, തേങ്ങാക്കൊത്ത് ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്തത്, ഏലയ്ക്ക മൂന്നെണ്ണം, ഒരു ടീസ്പൂൺ പഞ്ചസാര, നെയ്യ് രണ്ട് ടേബിൾ സ്പൂൺ, തേങ്ങ രണ്ട് ടീസ്പൂൺ ഇത്രയും സാധനങ്ങളാണ്.
ആദ്യം തന്നെ കലത്തപ്പം തയ്യാറാക്കാൻ ആവശ്യമായ മാവ് അരച്ചെടുക്കണം. അതിനായി കുതിർത്താനായി വെച്ച അരി വെള്ളം മുഴുവൻ ഊറ്റി കളഞ്ഞ ശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക. അതിലേക്ക് ഏലക്കായ, എടുത്തുവച്ച തേങ്ങ, രണ്ട് ടേബിൾ സ്പൂൺ ചോറ്, ഒരു പിഞ്ച് അളവിൽ ഉപ്പ് അത്രയും സാധനങ്ങൾ ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം കലത്തപ്പത്തിലേക്ക് ആവശ്യമായ ശർക്കരപ്പാനി തയ്യാറാക്കണം.
പാത്രത്തിൽ ശർക്കര പൊടി ഇട്ട് ആവശ്യത്തിന് വെള്ളവും ഒഴിച്ച് നല്ലതുപോലെ പാനിയാക്കി അരിച്ചെടുത്ത് മാവിലേക്ക് ചേർത്തു കൊടുക്കാം. അതിനുശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് നെയ്യൊഴിച്ച് കൊടുക്കുക. അതിലേക്ക് തേങ്ങാക്കൊത്ത് ഇട്ട് വറുത്ത് മാറ്റിവയ്ക്കുക. പഴത്തിന്റെ കഷണങ്ങളും ഇതേ രീതിയിൽ പഞ്ചസാര ചേർത്ത് വഴറ്റി മാറ്റിവയ്ക്കുക. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Pazham Kalathappam Easy Recipe Video Credit : Recipes By Revathi
🍌 Easy Pazham Kalathappam Recipe
Ingredients:
- Raw rice – 1 cup
- Ripe bananas (Palayamkodan or Robusta) – 2 medium
- Jaggery – ¾ to 1 cup (adjust to taste)
- Grated coconut – ½ cup
- Shallots – 6 to 8, thinly sliced
- Cumin seeds – ½ tsp
- Cardamom powder – ½ tsp
- Ghee – 2 tbsp
- Salt – a pinch
- Water – as needed
Instructions:
- Soak & grind rice:
Soak rice for 2–3 hours. Drain and grind to a smooth batter with little water. Keep it semi-thick. - Prepare jaggery syrup:
Melt jaggery in ½ cup water, strain impurities. Let it cool slightly. - Mash bananas:
Mash ripe bananas and mix into the batter. - Combine batter:
Add jaggery syrup, coconut, cardamom, cumin, and salt to the banana-rice mixture. Mix well. - Temper shallots:
Heat ghee, fry sliced shallots until golden. Add to the batter. - Cook Kalathappam:
Grease a heavy-bottomed pan or non-stick uruli. Pour in the batter. Cover with a tight lid and cook on low flame for 25–30 minutes or until a toothpick comes out clean. - Cool & serve:
Let it cool slightly before slicing.
✅ Tips:
- Use small bananas like Palayamkodan for best flavor.
- You can add roasted cashews for a richer version.
- Can also be steamed instead of stovetop cooking.
Comments are closed.