അപ്പത്തിനും ചപ്പാത്തിക്കും കൂടെ അടിപൊളി; 10 മിനിട്ടിൽ അടിപൊളി ഗ്രീൻ പീസ് കറി; നടൻ രുചിയിൽ ഗ്രീൻപീസ് കറി; ഒരിക്കൽ ഉണ്ടാക്കിയാൽ പിന്നെ എന്നും ഇതാകും..!! | Kerala Style GreenPeas Curry Recipe

Kerala Style GreenPeas Curry Recipe : ഗ്രീൻ പീസ് എല്ലാരുടെയും ഇഷ്ട്ടപ്പെട്ട കറിയാണല്ലോ. തേങ്ങയരച്ച ഗ്രീൻ പീസ് കറി തയ്യാറാക്കിയാലോ. ചപ്പാത്തിക്കും ചോറിനും അപ്പത്തിനും ഇഡലിക്കും എല്ലാം യോജിച്ച കറിയാണിത്. ഗ്രീൻപീസ് കറി ഏറ്റവും എളുപ്പത്തിലും രുചിയിലും തയ്യാറാക്കാം.

  • ഗ്രീൻ പീസ് – 200 ഗ്രാം
  • സവാള – 1 എണ്ണം
  • പെരുജീരകം – 1 ടീസ്പൂൺ
  • കടുക് – ആവശ്യത്തിന്
  • ഖരം മസാല – 1 ടീസ്പൂൺ
  • മഞ്ഞൾപൊടി – 1/2 ടീസ്പൂൺ
  • മല്ലിപൊടി – 1/2 ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • ഇഞ്ചി – ചെറിയ കഷ്ണം
  • പച്ച മുളക് – 3 എണ്ണം
  • വറ്റൽ മുളക് – 4 എണ്ണം
  • വെളുത്തുള്ളി – 10എണ്ണം
  • ചെറിയ ഉള്ളി – 5 എണ്ണം
  • തേങ്ങ – അരമുറി
  • കറിവേപ്പില – ആവശ്യത്തിന്
  • ഉരുളകിഴങ്ങ് – 1 എണ്ണം
  • വെളിച്ചെണ്ണ – 2 ടീസ്പൂൺ
  • തക്കാളി – 1 എണ്ണം
  • വെള്ളം – ആവശ്യത്തിന്

ഗ്രീൻ പീസ് കറി ഉണ്ടാക്കാനായി ആദ്യം തലേദിവസം കുതിർത്തി വെച്ച ഗ്രീൻ പീസ് വേവിച്ചെടുക്കാം. ശേഷം ഇതിലേക്ക് ചെറിയ കഷ്ണങ്ങളാക്കിയ ഉരുളക്കിഴങ്ങ് കൂടി ഇട്ട് കൊടുക്കാം. അടുത്തതായി ഒരു സവാള ചെറുതായി അരിഞ്ഞതും ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുത്ത പച്ചമുളകും കൂടി ചേർത്ത് കൊടുക്കാം. ശേഷം ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപൊടിയും ആവശ്യത്തിന് ഉപ്പും ഗ്രീൻ പീസ് വേവാൻ ആവശ്യമായ വെള്ളവും കൂടി ചേർത്ത് വേവിച്ചെടുക്കാം. ഗ്രീൻ പീസ് വേവാനെടുക്കുന്ന സമയം നമുക്ക് അരപ്പ് തയ്യാറാക്കി എടുക്കാം. അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് അര മുറി തേങ്ങ ചിരകിയത് ചേർക്കാം. ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ പെരുജീരകവും കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും അര ടീസ്പൂൺ മല്ലിപ്പൊടിയും ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് നന്നായി അരച്ചെടുക്കാം. അടുത്തതായി ഒരു പാൻ അടുപ്പിൽ വച്ച് ചൂടായി വരുമ്പോൾ

അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം. ശേഷം എണ്ണ ചൂടായി വരുമ്പോൾ ഇതിലേക്ക് വെളുത്തുള്ളി, ഇഞ്ചി എന്നിവ ഇട്ട് കൊടുക്കാം. അതിലേക്ക് ചെറിയ കഷ്ണങ്ങൾ ആക്കി തക്കാളിയും കുറച്ച് കറിവേപ്പിലയും കൂടി ചേർത്ത് കൊടുക്കാം. തക്കാളി നന്നായി വെന്ത് വരുമ്പോൾ നേരത്തെ തയ്യാറാക്കി വെച്ച അരപ്പ് ഇതിലേക്ക് ചേർത്ത് കൊടുക്കാം. ശേഷം ഒരു ടീസ്പൂൺ ഖരം മസാല പൊടി ചേർത്ത് കൊടുക്കാം. അരപ്പ് നന്നായി ചൂടായി വരുമ്പോൾ നേരത്തെ വേവിച്ച് വെച്ച ഗ്രീൻ പീസും ആവശ്യത്തിനുള്ള ഉപ്പും കൂടി ചേർത്ത് കൊടുക്കണം. ശേഷം എല്ലാം കൂടി നന്നായി തിളച്ച് വരുമ്പോൾ സ്റ്റവ് ഓഫ്‌ ചെയ്യാം. ഇനി ഒരു പാൻ എടുത്ത് അതിലേക്ക് കുറച്ച് എണ്ണ ചേർത്ത് ചൂടാവുമ്പോൾ അതിലേക്ക് കടുക്, ചെറിയ ഉള്ളി, വറ്റൽ മുളക് എന്നിവ ചേർത്ത് വറവിട്ട് കറിയിലേക്ക് ചേർക്കാം. സ്വാദിഷ്ടമായ ഗ്രീൻ പീസ് കറി തയ്യാർ. എല്ലാവർക്കും ഇഷ്ട്ടപെടുന്ന ഈ അടിപൊളി തേങ്ങയരച്ച ഗ്രീൻ പീസ് കറി നിങ്ങളും തയ്യാറാക്കി നോക്കൂ. Kerala Style GreenPeas Curry Recipe Credit :Village Spices

Kerala Style GreenPeas Curry Recipe

🌱 Kerala Style Green Peas Curry (Pattani Curry)

🍽 Serves: 3–4 | ⏱ Total Time: ~45 mins (excluding soaking)


🧾 Ingredients

For the curry:

  • 1 cup dried green peas (soaked overnight)
  • 1 medium onion, finely sliced
  • 1 small tomato, chopped
  • 2–3 green chilies, slit
  • 1 tsp ginger-garlic paste
  • 1/4 tsp turmeric powder
  • 1/2 tsp red chili powder
  • 1/2 tsp coriander powder
  • Salt, to taste
  • 1–2 tsp coconut oil

For coconut paste:

  • 1/2 cup grated coconut
  • 1/2 tsp fennel seeds (perumjeerakam)
  • 2–3 shallots (optional, for extra flavor)
  • A small piece of cinnamon or 1 clove (optional)

For tempering (optional but traditional):

  • 1 tsp mustard seeds
  • 1–2 dried red chilies
  • Curry leaves
  • 1 tsp coconut oil

👩‍🍳 Instructions

1. Preparation:

  • Soak dried green peas overnight or at least 8 hours. Drain and rinse.
  • Pressure cook peas with water and a pinch of salt for 2–3 whistles or until soft but not mushy.

2. Make coconut paste:

  • Grind grated coconut, fennel seeds, and shallots with little water into a smooth paste.

3. Cook the masala:

  • Heat coconut oil in a pan. Add sliced onions and sauté until golden.
  • Add ginger-garlic paste, green chilies, and sauté until raw smell disappears.
  • Add turmeric, chili powder, and coriander powder. Sauté on low heat until oil separates.
  • Add chopped tomato and cook until soft.

4. Combine with peas:

  • Add the cooked peas along with their stock to the masala.
  • Add salt as needed and simmer for 5–7 minutes.

5. Add coconut paste:

  • Stir in the ground coconut paste. Simmer gently for another 5–10 minutes until the gravy thickens and flavors combine.

6. Tempering (optional but enhances flavor):

  • Heat 1 tsp coconut oil, splutter mustard seeds, then add dry red chilies and curry leaves.
  • Pour over the curry and mix.

✅ Tips

  • You can use frozen green peas instead of dried ones — skip soaking and reduce cooking time.
  • Add a pinch of garam masala at the end for a more robust flavor (optional).
  • Pairs best with appam, puttu, idiyappam, or even rice.

Also Read : ചപ്പാത്തിക്കൊപ്പം കഴിക്കാവുന്ന അടിപൊളി കറി; കോളിഫ്ളവറും ഉരുളക്കിഴങ്ങും ഇങ്ങനെ തയ്യാറാക്കൂ; ചപ്പാത്തിക്ക് ഇതിനും നല്ല കറി വേറെയില്ല.

Comments are closed.