പച്ച ചക്ക കൊണ്ടൊരു വ്യത്യസ്തമായ പലഹാരം ആയാലോ; വളരെ എളുപ്പം തയ്യാറാക്കി എടുക്കാം; ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ..!! | Raw Jackfruit Sweet Snack

Raw jackfruit sweet snack is a traditional and healthy treat made by cooking tender jackfruit with jaggery, grated coconut, and cardamom. The mixture is gently mashed and cooked in ghee until aromatic. It’s rich in fiber, naturally sweet, and perfect as a homemade snack or festive sweet dish. Raw Jackfruit Sweet Snack : പഴുത്ത ചക്ക ഉപയോഗിച്ച് അടയും, പായസവും ഉൾപ്പെടെ പലരീതിയിലുള്ള മധുരമുള്ള വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. മാത്രമല്ല പഴുത്ത ചക്ക വരട്ടി സൂക്ഷിച്ചുവച്ച് പിന്നീട് അത് ഉപയോഗിച്ച് വ്യത്യസ്ത മധുര വിഭവങ്ങളും മിക്ക വീടുകളിലും തയ്യാറാക്കാറുണ്ട്. അതേസമയം പച്ച ചക്ക ഉപയോഗപ്പെടുത്തി തോരൻ, കറി, പുഴുക്ക് പോലുള്ളവയായിരിക്കും എല്ലാവരും ഉണ്ടാക്കാറുള്ളത്. അതിൽനിന്നും കുറച്ചു വ്യത്യസ്തമായി പച്ച ചക്ക ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു മധുര പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

Ingredients

  1. Raw Jackfruit
  2. Grated Coconut
  3. Water
  4. Jaggery
  5. Wheat Flour
  6. Rava
  7. Turmeric Powder
  8. Baking Soda
  9. Salt
  10. Black Sesame
  11. Ghee

How To Make Raw Jackfruit Sweet Snack

ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ കുറച്ച് പച്ച ചക്കയുടെ ചുളകൾ തോലും കുരുവും കളഞ്ഞ് വൃത്തിയാക്കി എടുക്കുക. ശേഷം അത് കുക്കറിലേക്ക് ഇട്ടു കൊടുക്കുക. അതിലേക്ക് ചക്ക വേവാൻ ആവശ്യമായ കുറച്ചു വെള്ളം കൂടി ഒഴിച്ച് രണ്ടോ മൂന്നോ വിസിൽ അടിപ്പിച്ച് എടുക്കുക. ഈ സമയം കൊണ്ട് പലഹാരത്തിലേക്ക് ആവശ്യമായ ശർക്കരപ്പാനി തയ്യാറാക്കി എടുക്കാം. അതിനായി രണ്ടോ മൂന്നോ ശർക്കരയുടെ അച്ചെടുത്ത് ഒരു ഗ്ലാസ് വെള്ളവും ഒഴിച്ച് കട്ടിയുള്ള പാനിയുടെ രൂപത്തിലാക്കി അരിച്ചെടുത്ത ശേഷം മാറ്റി വയ്ക്കുക. രണ്ടു ചേരുവകളുടെയും ചൂട് മാറി കഴിയുമ്പോൾ അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒരു കപ്പ് അളവിൽ ഗോതമ്പ് പൊടി കൂടി ചേർത്ത് ഒട്ടും കട്ടകളില്ലാത്ത രീതിയിൽ അടിച്ചെടുക്കുക.

അടിച്ചെടുത്ത മാവിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ റവ, മഞ്ഞൾപൊടി അല്ലെങ്കിൽ ഏതെങ്കിലും ഒരു ഫുഡ് കളർ, അല്പം ബേക്കിംഗ് സോഡ, ആവശ്യത്തിന് ഉപ്പ്, കറുത്ത എള്ള് നെയ്യിൽ വറുത്തെടുത്തത് എന്നിവ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ശേഷം കുറച്ചു വെള്ളമെടുത്ത് ഇഡലി പാത്രത്തിൽ ആവി കയറ്റാനായി വയ്ക്കുക. ഇഡലിത്തട്ടിൽ കുറച്ച് എണ്ണ തൂവിയ ശേഷം തയ്യാറാക്കി വെച്ച മാവ് അതിലേക്ക് ഒഴിച്ച് മുകളിൽ അല്പം വെളുത്ത എള്ളു കൂടി ഇട്ട ശേഷം ആവി കയറ്റി എടുത്താൽ പച്ച ചക്ക കൊണ്ടുള്ള രുചികരമായ പലഹാരം റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credits : Malappuram Vavas

Raw Jackfruit Sweet Snack

Raw jackfruit can be turned into a delicious sweet snack with minimal ingredients. First, peel and chop the raw jackfruit into small cubes. Boil until tender. In a pan, add ghee and sauté the cooked jackfruit pieces. Add grated jaggery and a little water, stirring until it melts and blends well. Sprinkle cardamom powder for flavor. Cook until the mixture thickens. Optional: add grated coconut or roasted cashews for extra taste. Let it cool slightly before serving. This traditional, mildly sweet snack is rich in fiber and perfect for tea-time or as a healthy treat for kids and adults.

Also Read : എന്നും രാവിലെ ഇതുകഴിക്കൂ; അമിതവണ്ണം നടുവേദന ക്ഷീണം എന്നിവ മാറും; മാറ്റങ്ങൾ നേരിട്ടറിയാം.

Comments are closed.