ചോറിനൊപ്പം കഴിക്കാൻ കിടിലൻ ചമ്മന്തിയിതാ; ഈ ഒരു ചമ്മന്തി മതി ഊണ് ഗംഭീരമാക്കാൻ…!! | Onion Tomato Chammanthi

Onion Tomato Chammanthi: അധികം പച്ചക്കറികൾ ഒന്നും തന്നെ ഇല്ലാതെ വളരെ ഈസിയായി ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു കിടിലൻ ചമ്മന്തി റെസിപ്പി ആണ് ഇത്. ഈ ഒരൊറ്റ ചമ്മന്തി മതി ചോർ മുഴുവൻ കഴിക്കാൻ. എന്നാൽ ഈ ചമ്മന്തി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കിയാലോ .? ഈ ചമ്മന്തി ഉണ്ടാക്കാൻ വേണ്ട സാധനങ്ങൾ ഉള്ളി, തക്കാളി, പച്ച മുളക്, കറിവേപ്പില, വെളിച്ചെണ്ണ, ഉപ്പ് എന്നിവയാണ്.

Ingredients

  • Onion
  • Tomato
  • Green Chilly
  • Curry Leaves
  • Coconut Oil
  • Salt

ഇനി സവാളയും തക്കാളിയും അരിഞ്ഞെടുക്കാം. ഇവ രണ്ടും വളരെ ചെറിയ കഷണങ്ങളാക്കി പൊടിയായി വേണം അരിയാൻ. സവാളക്ക് പകരം വേണമെങ്കിൽ ചെറിയ ഉള്ളിയും എടുക്കാം.വളരെ നേർത്തതാക്കി അരിയാൻ ശ്രമിക്കുക.തക്കാളിയും ഉള്ളിയും മീഡിയം വലുപ്പം മതി. ഇനി അരിഞ്ഞു വച്ച ഉള്ളി, തക്കാളി, പിന്നെ കുറച്ചു കറിവേപ്പില, എരുവിന് ആവശ്യമായ പച്ച മുളക്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി കൈ വെച്ച് ഞരടി യോജിപ്പിച്ച് എടുക്കുക. വേണമെങ്കിൽ ഇത് മിക്സിയിൽ ചെയ്ത് എടുക്കാവുന്നതാണ്. പക്ഷെ അധികം അരഞ്ഞ് പോവാതെ സൂക്ഷിക്കണം.

കൈ കൊണ്ട് നന്നായി തിരുമ്മി കുഴഞ്ഞ പരുവത്തിൽ ആക്കി എടുക്കണം. അമ്മിയിൽ ചതച്ചെടുക്കുന്നതാണ് ഏറ്റവും രുചികരമായത്.ഇനി ഇതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കുക. വീണ്ടും നന്നായി കൈ കൊണ്ട് തിരുമ്മി സോഫ്റ്റ്‌ ആക്കുക.നന്നായി മിക്സ്‌ ആയ ശേഷം ഇത്‌ ഒരു സെർവിങ് ബൗളിലേക്ക് മാറ്റാം.എളുപ്പത്തിൽ പെട്ടെന്ന് തയ്യാറാക്കി എടുക്കാവുന്ന നമ്മുടെ ചമ്മന്തി റെഡി…!! കൂടുതൽ അറിയാൻ ഈ വീഡിയോ കണ്ടു നോക്കൂ …!! Onion Tomato Chammanthi Video Credits : Jaya’s Recipes

Onion Tomato Chammanthi

Onion Tomato Chammanthi is a flavorful South Indian chutney made with sautéed onions, ripe tomatoes, dried red chilies, and coconut. This spicy and tangy condiment is typically tempered with mustard seeds, curry leaves, and a hint of asafoetida, enhancing its rich aroma and taste. It pairs perfectly with dosa, idli, rice, or even chapathi. The onions add sweetness, while the tomatoes lend tanginess, balanced by the heat of chilies and the creaminess of coconut. Easy to prepare and full of bold flavors, Onion Tomato Chammanthi is a staple in many Kerala households and a must-try for lovers of traditional cuisine.

Also Read : കല്യാണ വീടുകളിലെ നെയ്‌ച്ചോറിന്റെ രഹസ്യം കിട്ടി; മണമൂറും നെയ്‌ച്ചോർ ഇനി വീട്ടിലും; ഇതാണ് അതിന്റെ രഹസ്യ ചേരുവ…

Comments are closed.