
ആന്ദ്ര സ്റ്റൈൽ ചില്ലി ചിക്കൻ കറി തയ്യാറാകൂ; ഇതുണ്ടെങ്കിൽ ഉച്ചയൂണ് ഗംഭീരമാണ്; കിടിലൻ സ്വാദും….!! | Restaurant Style Andhra Chilli Chicken Curry
Restaurant Style Andhra Chilli Chicken Curry: ചിക്കൻ കറി എപ്പോഴും ഒരേ ടേസ്റ്റ് ആയാൽ മടുപ്പ് വരില്ലേ..?? ഈ ഡിഷ് ഒന്ന് ട്രൈ ചെയ്യൂ….!!! 1 കിലോ ചിക്കൻ നന്നായി കഴുകി വെള്ളം വാരാനായി വെക്കുക. ഇനി ഒരു പാൻ അടുപ്പത്തുവെക്കുക. അതിലേക്ക് കുറച്ചു ഓയിലൊഴിച്ച് ചൂടാക്കുക. ഇതിലേക്ക് ഒരു ചെറിയ സവാള നേരിയതായി അരിഞ്ഞത് ചേർത്തിളക്കുക. ഇനി ഒരു 5 പച്ചമുളക് നെടുകെ കീറിയതും കൂടെ ചേർത്ത് വഴറ്റുക. നന്നായി വഴന്ന ശേഷം തീ ഓഫ് ചെയ്ത് തണുക്കാനായി മാറ്റിവെക്കുക. ശേഷം ഇത് ഒരു മിക്സിയുടെ ജാറിലേക്കിട്ട് 1 കപ്പ് മല്ലിയില, അരകപ്പ് പൊതിനയില,1 തണ്ട് കറിവേപ്പില,4 ടേബിൾസ്പൂൺ വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക.
Ingredients
- Chicken
- Oil
- Onion
- Greeen Chilli
- Corriander Leaves
- Mint Leaves
- Curry Leaves
- Water
- Cumin Seed
- Cinnamon
- Ginger
- Garlic
- Tomato
- Salt
- Chilli Powder
- Turmeric Powder
- Corriander Powder
- Garam Masala
- Coconut Milk
ഇനിയൊരു പാൻ അടുപ്പത്തുവെക്കുക. ഇതിലേക്ക് 3ടേബിൾസ്പൂൺ എണ്ണ ഒഴിച്ച്ചൂടാക്കുക. ഇനി 1 ടീസ്പൂൺ ജീരകം ചേർത്ത് പൊട്ടിച്ചെടുക്കുക. ശേഷം 4 കഷ്ണം പട്ട ചേർക്കുക. ഇനിയിതിലേക്ക് കറിവേപ്പില, 2 സവാള അരിഞ്ഞത് എന്നിവ ചേർത്ത് നിറം മാറുന്നവരെ വഴറ്റുക. ഇതിലേക്ക് 3 പച്ചമുളക് അരിഞ്ഞത്, കുറച്ചു ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ് എന്നിവയിട്ട് ഇളക്കുക. ശേഷം ഒരു തക്കാളി അരിഞ്ഞത് ചേർത്തിളക്കുക. ഒപ്പം തന്നെ ഇതിലേക്കാവശ്യമായ ഉപ്പും ചേർത്ത് തക്കാളി നന്നായി അലിയുന്നതുവരെ വേവിക്കുക.
ഇനി ഇതിലേക്ക് ഒരു ടീസ്പൂൺ മുളക്പൊടി, ഒരു ടേബിൾസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ മഞ്ഞൾപൊടി, കാൽ ടീസ്പൂൺ ഗരംമസാല എന്നിവചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് ചിക്കൻ ചേർത്ത് 5 മിനിറ്റോളം വഴറ്റുക. ശേഷം അരച്ചു വെച്ച പേസ്റ്റ് ചേർത്ത് മിക്സ് ചെയ്യുക. ഇതിലേക്ക് മുക്കാൽ കപ്പ് വെള്ളവും ഒരു കപ്പ് തേങ്ങാപ്പാലും ചേർത്തിളയ്ക്കുക. ഇനി 10 മിനിറ്റ് മീഡിയം ഫ്ളൈമിൽ അടച്ചു വെച്ച് വേവിക്കുക. നന്നായി വെന്ത്പാകമായ കറിയിലേക്ക് മല്ലിയില കൂടി ചേർത്തിളക്കി അടുപ്പത്തുനിന്ന് ഇറക്കാം. ആന്ദ്ര സ്റ്റൈൽ ചില്ലിചിക്കൻ കറി റെഡി..!! കൂടുതലറിയാൻ വീഡിയോ കാണൂ ..!! Restaurant Style Andhra Chilli Chicken Curry Video Credits : Kannur kitchen
Restaurant Style Andhra Chilli Chicken Curry
Andhra Chilli Chicken Curry is a fiery, flavorful dish known for its bold spices and rich texture. This restaurant-style recipe features tender chicken pieces marinated in aromatic spices and cooked in a thick gravy of green chillies, onions, garlic, and curry leaves. The vibrant green colour comes from fresh chillies and coriander, delivering an authentic Andhra heat. Finished with a tempering of mustard seeds and a hint of lemon juice, it pairs perfectly with rice or parottas. This dish is a must-try for spice lovers craving a hearty, tongue-tingling chicken curry with a true Andhra twist.
Comments are closed.