
ഒരു കിടലൻ കപ്ലങ്ങാക്കറി തയ്യാറാക്കാം; കോഴിക്കറി പോലും തോറ്റുപോകും ഇതിനു മുന്നിൽ..!! | Special Tasty Papaya Curry
Special Tasty Papaya Curry: അതിനായി ഒരു കപ്ലങ്ങ എടുക്കുക. ഇത് തൊലിയെല്ലാം കളഞ്ഞ് നല്ല വൃത്തിയാക്കി എടുക്കുക. ഇതിന്റെയുള്ളിലെ കുരു കളയണം. അധികം മൂക്കാത്ത കപ്ലങ്ങ വേണം എടുക്കാൻ. ഇത് എളുപ്പത്തിൽ വേവുകയും നല്ല രുചിയുള്ളതുമാണ്. ഇതിനി ചെറുതാക്കി അരിഞ്ഞിടുക. ശേഷം 15മിനിറ്റോളം പച്ചവെള്ളത്തിൽ ഇട്ടുവെക്കുക. വെള്ളം കളഞ്ഞശേഷം ഒരു കോട്ടൺതുണി വെച്ച് ജലാംശമൊപ്പിയെടുക്കുക. ഇനി ഒരു മൺചട്ടി അടുപ്പത്തുവെക്കുക. ചൂടായശേഷം വെളിച്ചെണ്ണയൊഴിച്ച് കപ്ലങ്ങയിടുക. ഇതിനി ഒന്ന് ഫ്രൈയാക്കണം..
Ingredients
- Papaya
- Oil
- Coconut Piece
- Ginger
- Garlic
- Fennel Seed
- Onion
- Chilly Powder
- Turmeric Powder
- Corriander Powder
- Tomato
- Water
- Salt
- Curry Leaves
ചെറുതായി ഒന്ന് കളർ മാറിവന്നാൽ മതിയാവും. ഇനിയിത് കോരിമാറ്റുക. ഇനി 5-6 പീസ് തേങ്ങപ്പൂൾ വറുക്കാനായി ചട്ടിയിലിടുക. ഇത് നല്ലപോലെ ഒന്ന് ഫ്രൈയായശേഷം കോരുക. ഇനി ഒരു ചെറിയകഷ്ണം ഇഞ്ചിയരിഞ്ഞത്, 4-5 വെളുത്തുള്ളി എന്നിവയും കൂടെ ഈ എണ്ണയിൽ വറുത്ത് കോരുക. ഇനിയിതിലേക്ക് 1 ടേബിൾസ്പൂൺ പെരും ജീരകവും വറുത്ത് കോരുക. ഇവയെല്ലാം തണുത്ത ശേഷം പേസ്റ്റാക്കി അരച്ചെടുക്കുക. ഇനി ഒരു സവാള പൊടിയായിയരിഞ്ഞത് എണ്ണയിലേക്കിടുക. നന്നായി വഴന്നു വന്ന ശേഷം 1 ടേബിൾസ്പൂൺ മുളക് പൊടി ചേർത്ത് മൂപ്പിക്കുക.
ശേഷം കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, 1 ടേബിൾസ്പൂൺ മല്ലിപ്പൊടി എന്നിവകൂടെ ചേർത്ത് മൂപ്പിക്കുക. 1 മീഡിയം തക്കാളി പുറം തൊലി കളഞ്ഞു പുഴുങ്ങിയെടുത്തതിന്റെ പേസ്റ്റ് ചേർക്കുക. ഇത് ഒന്ന് വഴറ്റിയശേഷം ഫ്രൈ ചെയ്ത കപ്ലങ്ങയിട്ട് ഒന്ന് ഡ്രൈയാക്കി എടുക്കണം. ഇനി ഇതിലേക്ക് അരപ്പ് ചേർത്തിളക്കുക. ആവശ്യത്തിന് വെള്ളവും ഉപ്പും കൂടെ ചേർത്ത് 10 മിനിറ്റോളം മൂടി വെച്ച് തിളപ്പിക്കുക. ശേഷം കുറച്ച് കറിവേപ്പില കൂടെ ചേർത്ത് ഇറക്കാം..!!! രുചിയൂറും കപ്ലങ്ങാക്കറി റെഡി..!!കൂടുതൽ അ റിയാനായി വീഡിയോ കാണൂ….!!!! Special Tasty Papaya Curry Video Credits : Vichus Vlogs
Special Tasty Papaya Curry
Special Tasty Papaya Curry is a flavorful South Indian dish made with raw papaya, simmered in a rich, spiced coconut gravy. This nutritious curry combines the subtle sweetness of papaya with the heat of green chilies, the aroma of curry leaves, and the creaminess of ground coconut. Turmeric, cumin, and mustard seeds add depth, while a tempering of shallots and red chilies enhances the flavor. Commonly served with rice, this curry is both hearty and healthy, offering a unique twist on traditional vegetarian fare. It’s a perfect blend of taste and wellness, bringing tropical comfort to every meal.
Also Read : ഒരു കപ്പ് ഇഡ്ഡലി മാവ് ബാക്കി വെക്കൂ; ഒരു കിടിലൻ പലഹാരം തയ്യാറാക്കാം…
Comments are closed.