
1 കപ്പ് റവ കൊണ്ട് നല്ല മൊരിഞ്ഞ ദോശ റെഡി; വെറും 10 മിനുട്ട് മതി തയ്യാറാക്കാം; ഇതൊന്ന് പരീക്ഷിക്കൂ…! | Instant Crispy Rava Dosa
Instant Crispy Rava Dosa: ഒരു കപ്പ് റവ കൊണ്ട് ക്രിസ്പി ആയിട്ടുള്ള ദോശ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഇതിനായി ആദ്യം ഒരു കപ്പ് റവ എടുക്കുക. ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഗോതമ്പ് പൊടി,രണ്ട് ടേബിൾ സ്പൂൺ കടലമാവ് കൂടി ചേർക്കുക. കടലമാവ് ചേർക്കുന്നത് ദോശക്ക് നല്ലൊരു കളർ കിട്ടുവാൻ വേണ്ടിയാണ്. ഇതെല്ലാംകൂടി ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നന്നായി പൊടിച്ചെടുക്കുക. പൊടിച്ചെടുത്തതിനുശേഷം അത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കുക.
Ingredients
- Rawa
- Wheat Flour
- Gram Flour
- Salt
- Curd
- Sugar
- Potato
- Coconut Oil
- Mustard Seed
- Lentil
- Split Cheakpeas
- Green Chilly
- Ginger
- Onion
- Turmeric Powder
- Water
അതിനുശേഷം റവ എടുത്ത അതേ കപ്പ് അളവിൽ തൈര് ചേർത്ത് കൊടുക്കുക. ശേഷം ഈ മിക്സ് നന്നായി ഇളക്കുക. ഒരു സ്പൂൺ പഞ്ചസാര ചേർത്ത് നന്നായി മിക്സ് ചെയ്തതിനുശേഷം അരമണിക്കൂറോളം ഇത് മൂടി വയ്ക്കുക. ഈ സമയം കൊണ്ട് ദോശയ്ക്ക് ആവശ്യമായ മസാല തയ്യാറാക്കി എടുക്കാം. നാല് വലിയ ഉരുളക്കിഴങ്ങുകൾ കഴുകി തൊലി കളയാതെ വേവിച്ചെടുക്കുക. വേവിച്ചെടുത്തു ഉരുളക്കിഴങ്ങ് തൊലി കളയാൻ എളുപ്പമായിരിക്കും തൊലി കളഞ്ഞതിനുശേഷം ഉരുളക്കിഴങ്ങ് നന്നായി ഉടക്കുക. ഇനി ഒരു പാൻ എടുക്കുക. പാൻ ചൂടായി വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് വെളിച്ചെണ്ണ ചൂടാക്കുമ്പോൾ അതിലേക്ക് ഒരു ടേബിൾ സ്പൂൺ കടുക് ഇട്ടു കൊടുക്കുക.
കടുക് പൊട്ടി തുടങ്ങുമ്പോൾ അതിലേക്ക് ഒരു സ്പൂൺ ഉഴുന്ന് പരിപ്പും കടലപ്പരിപ്പും ഇട്ട് കൊടുക്കുക. ഇവയെല്ലാം ചെറുതീയിൽ നന്നായി വറുത്തെടുക്കുക. അതിനുശേഷം ഇതിലേക്ക് ഒരു സ്പൂൺ അളവിൽ പച്ചമുളക് ഇഞ്ചി അതുപോലെ കുറച്ചു വേപ്പില ചേർത്ത് കൊടുക്കുക.ഇനി ഇതിലേക്ക് ഒരു മീഡിയം സൈസ് സവാള ഇട്ടുകൊടുക്കുക. സവാള ഒന്ന് വെന്തു വരുമ്പോൾ അതിലേക്ക് കുറച്ചു മഞ്ഞൾപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് നന്നായി വേവിക്കുക. ഇതിലേക്ക് വേവിച്ചുടച്ചുവച്ച് ഉരുളക്കിഴങ്ങും കൂടി ചേർത്തു കൊടുത്താൽ ദോശ യിലേക്കുള്ള മസാല റെഡി.ഇനി നമ്മൾ തയ്യാറാക്കിവെച്ച ദോശമാവ് നല്ല ചൂട്ദോശക്കല്ലിലേക്ക് ഒഴിച്ച് തവികൊണ്ട് പരത്തിയെടുത്താൽ നമുക്ക് ദോശ ചുട്ടെടുക്കാം. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാവന്നതാണ്. Instant Crispy Rava Dosa Video Credits : FOOD FIESTA F2
Instant Crispy Rava Dosa
Instant crispy rava dosa is a quick and delicious South Indian crepe made from a batter of semolina (rava), rice flour, and all-purpose flour, spiced with green chilies, ginger, cumin seeds, and chopped onions. Unlike traditional dosa, this requires no fermentation, making it ideal for a fast breakfast or snack. The batter is thin and watery, which helps create a lace-like, golden-brown dosa that turns irresistibly crisp when cooked on a hot griddle. Often served with coconut chutney and sambar, rava dosa offers a perfect combination of flavor and texture, making it a favorite for busy mornings or light dinners.
Also Read : ഇടക്കിടെ മധുരം കഴിക്കാൻ തോന്നാറുണ്ടോ; എങ്കിൽ ഇതാ കുറഞ്ഞ ചേരുവയിൽ ഹെൽത്തി പുഡ്ഡിംഗ്…
Comments are closed.