
മാമ്പഴ കാലത്ത് ഒഴിച്ച് കൂടാൻ ആവാത്ത കറി; രുചിയൂറും മാമ്പഴ പുളിശ്ശേരി എളുപ്പത്തിൽ തയ്യാറാക്കാം..!! | Kerala Style Mambazha Pulissery
Kerala Style Mambazha Pulissery: പഴുത്ത മാങ്ങയുടെ സീസൺ ആയി കഴിഞ്ഞാൽ അത് നേരിട്ട് കഴിക്കുക മാത്രമല്ല മാമ്പഴ പുളിശ്ശേരി ഒരു തവണയെങ്കിലും എല്ലാ വീടുകളിലും തയ്യാറാക്കാറുള്ളതായിരിക്കും. മധുരവും,പുളിയും എരിവുമെല്ലാം കലർന്ന മാമ്പഴ പുളിശ്ശേരി കാലങ്ങളായി പലരുടെയും പ്രിയപ്പെട്ട വിഭവങ്ങളിൽ ഒന്നു തന്നെയാണെന്ന കാര്യം എടുത്തു പറയേണ്ടതില്ലല്ലോ. നല്ല രുചികരമായ മാമ്പഴ പുളിശ്ശേരി എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാമെന്ന് വിശദമായി മനസ്സിലാക്കാം.
Ingredients
- Mango
- Coconut
- Curd
- Chilly Powder
- Salt
- Cumin
- Green Chilly
ആദ്യം തന്നെ ഒരു മൺചട്ടിയെടുത്ത് അതിലേക്ക് തോലെല്ലാം കളഞ്ഞു വൃത്തിയാക്കി വെച്ച മാങ്ങകൾ ഇട്ടുകൊടുക്കുക. ശേഷം അതിലേക്ക് എരുവിന് ആവശ്യമായ മുളകുപൊടി ഉപ്പ് എന്നിവ ചേർത്ത് കൈ ഉപയോഗിച്ച് നല്ലതുപോലെ ഒന്ന് മിക്സ് ചെയ്ത് മാങ്ങയിലേക്ക് തേച്ചു പിടിപ്പിക്കുക. ആവശ്യത്തിനുള്ള വെള്ളം കൂടി ചട്ടിയിലേക്ക് ഒഴിച്ച് സ്റ്റവ് ഓൺ ചെയ്യാവുന്നതാണ്. മാങ്ങയിലേക്ക് വെള്ളം നല്ലതുപോലെ ഇറങ്ങി പിടിച്ചു തുടങ്ങുമ്പോൾ മിക്സിയുടെ ജാറിലേക്ക് എടുത്തുവച്ച തേങ്ങയും ജീരകവും പച്ചമുളകും ആവശ്യത്തിന് വെള്ളവും ഒഴിച്ച് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു അരപ്പു കൂടി മാങ്ങാ കറിയിലേക്ക് ചേർത്ത് കുറച്ചുനേരം കൂടി അടച്ചുവെച്ച് ജീവിക്കാം.
ശേഷം കറിയിലേക്ക് ആവശ്യമായ ഉപ്പും തൈരും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. കറി ചെറുതായി തിളച്ചു തുടങ്ങുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ഒരു പാൻ അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം കടുകും ഉണക്കമുളകും, ഉലുവയും കറിവേപ്പിലയും എണ്ണയിൽ പൊട്ടിച്ച് താളിപ്പ് കൂടി കറിയിലേക്ക് ചേർത്താൽ ഇരട്ടി രുചിയിലുള്ള മാമ്പഴ പുളിശ്ശേരി റെഡിയായി കഴിഞ്ഞു. ഓരോരുത്തരുടെയും ഇഷ്ടനുസരണം കറിയുടെ കൺസിസ്റ്റൻസി കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാവുന്നതാണ്.വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ് Kerala Style Mambazha Pulissery credit : Sreejas foods
Kerala Style Mambazha Pulissery
Kerala Style Mambazha Pulissery is a traditional sweet and tangy curry made with ripe mangoes, yogurt, and coconut, popular in Kerala’s summer cuisine. Juicy mambazham (small ripe mangoes) are simmered in a spiced coconut-yogurt gravy flavored with cumin, green chilies, and turmeric. The curry is finished with a tempering of mustard seeds, dried red chilies, and curry leaves in coconut oil, adding a fragrant touch. This dish strikes a perfect balance between sweet, sour, and mildly spicy notes. Served typically with steamed rice, Mambazha Pulissery is a comforting, flavorful highlight of Kerala’s festive and everyday vegetarian meals.
Comments are closed.