ചിക്കൻ കൊണ്ട് ഒരു കിടിലൻ കറിയായാലോ; രുചികരമായ ഒരു ചിക്കൻ കുറുമ എളുപ്പത്തിൽ തയ്യാറാക്കാം..!! | Variety Chicken Korma

Variety Chicken Korma: ചിക്കൻ ഉപയോഗിച്ച് വ്യത്യസ്ത രുചിയിലുള്ള കറികളും റോസ്റ്റുമെല്ലാം എല്ലാ വീടുകളിലും തയ്യാറാക്കാറുള്ളതായിരിക്കും. എന്നാൽ ചോറ്,ചപ്പാത്തി, ഗീ റൈസ് എന്നിങ്ങനെ വ്യത്യസ്ത വിഭവങ്ങളോടൊപ്പമെല്ലാം ഒരേ രീതിയിൽ വിളമ്പാവുന്ന ഒരു കിടിലൻ ചിക്കൻ കുറുമയുടെ റെസിപ്പി വിശദമായി മനസ്സിലാക്കിയാലോ?

Ingredients

  • Chicken
  • Ginger, Garlic
  • Tomato
  • Onion
  • Green Chilly
  • Potato
  • Pepper Powder
  • Corriander
  • Chicken Masala
  • Salt
  • Kasoori Methi
  • Coconut

ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് അരിഞ്ഞുവെച്ച സവാളയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റുക. ശേഷം അതിലേക്ക് അരിഞ്ഞുവെച്ച തക്കാളി കൂടി ചേർത്ത് ഒന്ന് നല്ലതുപോലെ വഴണ്ട് വരുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. തയ്യാറാക്കി വെച്ച മസാലയിൽ നിന്നും പകുതിയെടുത്ത് മാറ്റിയ ശേഷം സ്റ്റൗ വീണ്ടും ഓഫ് ചെയ്ത് അതിലേക്ക് എടുത്തുവച്ച പൊടികളെല്ലാം ചേർത്ത് നല്ലതുപോലെ ചൂടാക്കി എടുക്കുക.

ശേഷം എടുത്തുവച്ച ചിക്കനും അരിഞ്ഞുവെച്ച ഉരുളക്കിഴങ്ങും കുറച്ചു ചൂടുവെള്ളവും ഒഴിച്ച് നല്ലതുപോലെ അടച്ചു വെച്ച് വേവിക്കുക. അതൊന്ന് വെന്തു പാകമായി തുടങ്ങുമ്പോൾ മാറ്റിവെച്ച മസാല കൂട്ടും തേങ്ങയും ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു കൂട്ട് വെന്തു വരുന്ന ചിക്കനിലേക്ക് ഒഴിച്ച് സ്റ്റൗ ഓഫ് ചെയ്യുന്നതിന് മുൻപായി കുറച്ചു കൂടി കുരുമുളകുപൊടിയും കസൂരി മേത്തിയും ചേർത്തു കൊടുക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Variety Chicken Korma credit : Myfavouriterecipies

Variety Chicken Korma

Variety Chicken Korma is a rich and flavorful dish that blends tender chicken with a medley of aromatic spices, nuts, and creamy ingredients. Unlike traditional korma, this version incorporates diverse regional styles—such as coconut-based South Indian, yogurt-rich North Indian, or spicy Mughlai influences—offering a unique twist in every bite. Slow-cooked to perfection, the chicken absorbs the deep flavors of cardamom, cloves, and garam masala creating a luxurious, mildly spiced gravy. Served with rice, naan, or paratha, this dish is perfect for both everyday meals and special occasions, delivering comfort and complexity in a single, satisfying plate.

Also Read : ദോശമാവ് കൊണ്ട് ഒരു വ്യത്യസ്തമായ പലഹാരം; ഇതാണെങ്കിൽ വേറെ കറിയൊന്നും വേണ്ട..

Comments are closed.