
ദോശമാവ് കൊണ്ട് ഒരു വ്യത്യസ്തമായ പലഹാരം; ഇതാണെങ്കിൽ വേറെ കറിയൊന്നും വേണ്ട..!! | Easy Breakfast Using Idli Batter
Easy Breakfast Using Idli Batter: നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ദോശയും, ഇഡലിയുമൊക്കെ ഉണ്ടാക്കി കഴിഞ്ഞാൽ കുറച്ചുമാവെങ്കിലും ബാക്കി വരാറുണ്ടാകും. എന്നാൽ ഈയൊരു മാവ് ഉപയോഗപ്പെടുത്തി കുറച്ച് വ്യത്യസ്തവും എന്നാൽ രുചികരവുമായി തയ്യാറാക്കാവുന്ന ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
Ingrediants
- Dosa Batter
- Potato
- Green Chilly
- Onion
- Ginger
- Mustard Seed
- Oil
- Turmeric Powder
ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു മസാലക്കൂട്ട് ഉണ്ടാക്കിയെടുക്കണം. അതിനായി എടുത്തുവച്ച ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചെടുത്ത് വയ്ക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ കടുകിട്ട് പൊട്ടിച്ച ശേഷം സവാളയും പച്ചമുളകും ഇട്ട് പച്ചമണം പോകുന്നത് വരെ വഴറ്റുക. ശേഷം മസാലയിലേക്ക് ആവശ്യമായ ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് ഒന്ന് വഴണ്ടു വരുമ്പോൾ പൊടിച്ചു വച്ച ഉരുളക്കിഴങ്ങ് കൂടി അതിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം.
അടുത്തതായി അടി കുഴിയുള്ള ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു സ്പൂൺ അളവിൽ എണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം എടുത്തുവച്ച ദോശമാവിൽ നിന്നും ഒരു കരണ്ടിയളവിൽ മാവ് ഒഴിച്ചു കൊടുത്ത് അതിന്റെ മുകളിലായി തയ്യാറാക്കിവെച്ച മസാലക്കൂട്ടിൽ നിന്നും കുറച്ചെടുത്ത് സെറ്റ് ചെയ്തു കൊടുക്കുക. വീണ്ടും അതിനു മുകളിലായി ഒരു ലയർ കൂടി മാവ് ഒഴിച്ചു കൊടുക്കാം. പലഹാരത്തിന്റെ ഒരുവശം നല്ല രീതിയിൽ വെന്തു വന്നു കഴിഞ്ഞാൽ മറിച്ചിട്ട് ഒന്നുകൂടി ചൂടാക്കി എടുത്താൽ രുചികരമായ പലഹാരം റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy Breakfast Using Idli Batter credit : She book
Easy Breakfast Using Idli Batter
Idli batter is a versatile base for creating quick and easy breakfast dishes beyond traditional idlis. With minimal prep, you can whip up delicious options like crispy dosa, soft uthappam topped with onions and veggies, or spicy paniyaram made in a special appe pan. These dishes retain the fermented goodness of the batter, offering a rich source of probiotics and nutrients. Simply add chopped herbs, grated carrots, or green chilies for variety and flavor. Ideal for busy mornings, idli batter-based breakfasts are light, healthy, and satisfying, making them a go-to choice for nutritious, home-cooked meals in minutes.
Comments are closed.