
ഒരു വെറൈറ്റി സേമിയ പായസം ആയാലോ; അമ്പോ ഒന്ന് രുചിച്ചാൽ ഇടക്കിടെ ഉണ്ടാക്കും..!! | Special Semiya Payasam
Special Semiya Payasam : കുട്ടികൾ മുതൽ പ്രായമായവരെ കഴിക്കാൻ ഏറെ ഇഷ്ടപ്പെടുന്ന പായസങ്ങളിൽ ഒന്നായിരിക്കും സേമിയ പായസം. വളരെ എളുപ്പത്തിൽ സേമിയയും പശുവിൻപാലും ചേർത്ത് തയ്യാറാക്കുന്ന പായസം നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടാക്കുന്ന പതിവ് ഉള്ളതായിരിക്കും. അതിൽ നിന്നും കുറച്ചു വ്യത്യസ്തമായി തേങ്ങാപ്പാലിൽ എങ്ങനെ നല്ല രുചികരമായ സേമിയ പായസം തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
Ingredients
- Ghee
- Vermicelli
- Raisin, Cashew
- Coconut Milk (second)
- Coconut Milk ( First )
- Cardamom Powder
- Jaggary Juice
അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ നെയ്യ് ഒഴിച്ചു കൊടുക്കുക. അതിലേക്ക് എടുത്തുവച്ച അണ്ടിപ്പരിപ്പും മുന്തിരിയും ഇട്ട് ഒന്ന് വറുത്തെടുക്കുക. ശേഷം എടുത്തുവച്ച സേമിയ കൂടി നെയ്യിലേക്ക് ഇട്ട് ഒന്ന് ചൂടാക്കി എടുക്കണം. പിന്നീട് അതിലേക്ക് തേങ്ങയുടെ രണ്ടാം പാൽ ഒഴിച്ച് നല്ലതുപോലെ തിളച്ചു തുടങ്ങുമ്പോൾ മധുരത്തിന് ആവശ്യമായ ശർക്കരപ്പാനി കൂടി ചേർത്ത് കൊടുക്കണം.
ശർക്കര പാനിയും രണ്ടാംപാലും നന്നായി തിളച്ചു വന്നു കഴിഞ്ഞാൽ തേങ്ങയുടെ ഒന്നാം പാൽ കൂടി അതിലേക്ക് ചേർത്ത് കൊടുക്കാം. പായസം വാങ്ങി വയ്ക്കുന്നതിനു മുൻപായി എടുത്തുവച്ച ഏലയ്ക്കാപ്പൊടിയും അണ്ടിപ്പരിപ്പും മുന്തിരിയും ഇട്ട് കൊടുക്കാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ സേമിയ പായസം റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ Special Semiya Payasam credit : Recipes By Revathi
Special Semiya Payasam
Special Semiya Payasam is a traditional South Indian dessert made with roasted vermicelli (semiya), simmered in creamy milk and sweetened with sugar. Enriched with the aroma of cardamom and garnished with golden-fried cashews and raisins in ghee, it offers a delightful blend of textures and flavors. Often prepared for festivals, celebrations, and special occasions, this payasam is both comforting and indulgent. The subtle sweetness and rich, milky base make it a crowd favorite, perfect to end any meal on a festive note. Served warm or chilled, Special Semiya Payasam is a timeless treat that brings warmth and joy to every bite.
Comments are closed.