ഇളയ മകൾ ജാനിയുടെ സന്തോഷവാർത്തയുമായി ഷാജു ശ്രീധറും ചാന്ദ്നിയും! മകളുടെ അഭിമാനനേട്ടം ആരാധകരുമായി പങ്കുവെച്ച് താരദമ്പതികൾ | Actor Shaju Sreedhar Daughter Happy News
Actor Shaju Sreedhar Daughter Happy News : മലയാള സിനിമയിലും സീരിയലുകളിലും ഒരുപോലെ നിറഞ്ഞുനിൽക്കുന്ന താരമാണ് ഷാജു ശ്രീധർ. അഭിനയമികവുകൊണ്ട് ആരാധക ഹൃദയം കവർന്ന വ്യക്തിയാണ് ഇദ്ദേഹം. തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാൻ പ്രിയ താരം മടിക്കാറില്ല. താരത്തിന്റെ ഓരോ വിശേഷങ്ങൾക്കായി ആരാധകരും ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. മിമിക്സ് സൂപ്പർ 1000, ന്യൂസ് പേപ്പർ ബോയ്, ലിസമ്മയുടെ വീട്, വെള്ളരിപ്രാവിന്റെ ചങ്ങാതി, ഈ തിരക്കിനിടയിൽ, തുടങ്ങിയവയെല്ലാം അദ്ദേഹം അഭിനയിച്ച ചില ചിത്രങ്ങളാണ്.
ആംഗ്രി ബേബീസ്, സ്ത്രീ എന്നിവയെല്ലാം അദ്ദേഹം അഭിനയിച്ചിട്ടുള്ള സീരിയലുകളിൽ ചിലതാണ്. അഭിനയം മാത്രമല്ല തിരക്കഥ മേഖലയിലും ഇദ്ദേഹം തന്റെ പ്രാഗല്ഭ്യം തെളിയിച്ചിട്ടുണ്ട്. തന്റെ ആരാധകരോട് വളരെ അടുത്ത ഇടപഴകുന്ന സ്വഭാവമാണ് ഇദ്ദേഹത്തിന്റെത്. ഇദ്ദേഹത്തിന്
രണ്ട് മക്കളാണ് ഉള്ളത്. ഒരു മിമിക്രി അവതാരകനായാണ് ഷാജു തന്റെ ജീവിതം ആരംഭിച്ചത്. ദിലീപ് ചിത്രമായ രാമലീലയിലും തന്റേതായ ഒരു കരസ്പർശം
ഉണ്ടാക്കിയെടുക്കാൻ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഭാര്യയുടെ പേരാണ് ചാന്ദിനി ഇവരുടെ പ്രണയ വിവാഹമായിരുന്നു. ഇപ്പോഴിതാ ഇദ്ദേഹം പങ്കുവെച്ച മറ്റൊരു വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അച്ഛന്റെ പാത തന്നെ പിന്തുടർന്ന് കലാരംഗത്തേക്ക് എത്തിയിരിക്കുകയാണ് ഇപ്പോൾ ഇദ്ദേഹത്തിന്റെ മകളും. സിബിഎസ്ഇ സ്റ്റേറ്റ് കലോത്സവത്തിൽ മോണോ ആക്ടിൽ തന്റെ മകൾ ജാനിക്ക് രണ്ടാം സ്ഥാനവും എ Grade ഉം ലഭിച്ച വിവരമാണ് പ്രിയ താരം
സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് മകൾക്ക് ആശംസകൾ അറിയിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രിയതാരം പങ്കുവച്ച് ചിത്രം നിമിഷനേരങ്ങൾ കൊണ്ടാണ് വൈറലായി മാറിയത്. ഷാജുവിന്റെ ഏറ്റവും പുതുതായി പുറത്തിറങ്ങിയ ചിത്രമാണ് ശേഷം മൈക്കിൽ ഫാത്തിമ. ഈ ചിത്രത്തിൽ കല്യാണി പ്രിയദർശൻ ആണ് നായിക വേഷത്തിൽ എത്തിയിരിക്കുന്നത്.
Comments are closed.