എന്റേത്! സകുടുംബം സുരേഷ് ഗോപി.!! തന്റെ പ്രിയപ്പെട്ടവരുടെ ചിത്രങ്ങൾ പങ്കുവെച്ച് പ്രിയതാരം.!!

Suresh Gopi with family photo : പോലീസ് വേഷങ്ങളിൽ എത്തി പ്രേക്ഷകരെ വിസ്മയത്തിന്റെ മുൾമുനയിൽ നിർത്തിയ താരമാണ് സുരേഷ് ഗോപി. ആ ശബ്ദവും ഗാംഭീര്യവും പ്രേക്ഷകരെ ഓരോ സിനിമകൾക്കു മുൻപിലും പിടിച്ചിരുത്താറുണ്ട്. 1986 രാജാവിന്റെ മകൻ എന്ന ചിത്രത്തിലൂടെ ആയിരുന്നു സുരേഷ് ഗോപി അഭിനയിലോകത്തേക്ക് കടന്നുവരുന്നത്.എന്നാൽ 1965ൽ ഓടയിൽ നിന്ന് എന്ന ചിത്രത്തിൽ ബാലതാരമായി താരം വേഷം ചെയ്തിരുന്നു. വില്ലൻ കഥാപാത്രങ്ങൾ ആയിരുന്നു ഒരുകാലത്ത് താരം ചെയ്തിരുന്നത്. എന്നാൽ പോലീസ് വേഷങ്ങളിലേക്ക് എത്തിയപ്പോൾ മമ്മൂട്ടിയുടെ എക്കാലത്തെയും ഒരുപിടി കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് അവിടെ നിന്നും ലഭിച്ചു.അതിൽ എടുത്തു പറയേണ്ടതാണ് കമ്മീഷണർ എന്ന ചിത്രം.

1997ൽ കളിയാട്ടം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ് ആണ് താരത്തെ തേടിയെത്തിയത്. ഒരു നടൻ എന്നതുപോലെ തന്നെ ഒരു പൊളിറ്റീഷ്യൻ കൂടിയാണ് താരം. രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദേശം ചെയ്ത ആറാമത്തെ മലയാളി. താരത്തെ വിവാഹം ചെയ്തിരിക്കുന്നത് രാധികയാണ്.
ഇവർക്ക് അഞ്ചു മക്കളാണ്. അതിൽ ലക്ഷ്മി എന്ന മകൾ സുരേഷ് ഗോപിക എന്നും നെഞ്ചുരുകുന്ന ഒരു നൊമ്പരമാണ്. ഭവാനി,ഭാഗ്യ,ഗോകുൽ, മാധവ് എന്നിവരാണ് മറ്റു നാലു മക്കൾ.

തന്റെ ജീവിതം എന്ന് പറയുന്നത് എന്റെ കുടുംബമാണ് എന്ന് സുരേഷ് ഗോപി പലപ്പോഴും പറയാറുണ്ട്. ഒരു അച്ഛൻ എന്ന നിലയിൽ ഭർത്താവ് എന്ന നിലയിൽ താരം ഒരു പരിപൂർണ്ണനാണ്. തന്റെ ഭാര്യയും മക്കളെയും അദ്ദേഹം എന്നും ഹൃദയത്തോട് ചേർത്താണ് വയ്ക്കാറുള്ളത്. ഇപ്പോഴിതാ താരം തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന ഒരു പോസ്റ്റാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. നാലു മക്കളും ഒന്നിച്ചു ചേർന്ന കെട്ടിപിടിച്ചു നിൽക്കുന്ന ഒരു ഫോട്ടോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ഒരു പിറന്നാൾ ആഘോഷത്തിന്റെ ചിത്രമാണ് ഇത് എന്നാണ് ഒറ്റനോട്ടത്തിൽ മനസ്സിലാകുന്നത്. ചിത്രത്തിൽ താഴെ “mine”എന്നാണ് സുരേഷ് ഗോപി കുറിച്ചിരിക്കുന്നത്.. ഒരു അച്ഛന്റെ സ്നേഹവും വാത്സല്യവും എല്ലാം താരം ഈ ഒറ്റവാക്കിലൂടെ പങ്കുവയ്ക്കുന്നു. മകൾ ഭാഗ്യയുടെ പിറന്നാൾ ആഘോഷം ആണ് ഇതെന്നാണ് ചിത്രത്തിൽ നിന്നും മനസ്സിലാകുന്നത്. നാലു മക്കളും വളരെ സ്നേഹത്തോടെ തന്നെയാണ് ഒന്നിച്ച് കഴിയുന്നത്. നിരവധി ആരാധകർ ചിത്രത്തിന് താഴെ കമന്റുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രത്തിന് താഴെ ഹാപ്പി ബർത്ത് ഡേ ഭാഗ്യ കുട്ടി എന്ന് ആരാധകരിൽ ചിലർ കമന്റ് ചെയ്തിട്ടുണ്ട്.

View this post on Instagram

A post shared by Suressh Gopi (@sureshgopi)

Comments are closed.